മുംബൈയിൽ സമനില
Friday, October 6, 2017 12:21 PM IST
മും​ബൈ: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ. മ​ഴ വി​ല്ല​ത്ത​രം കാ​ണി​ച്ച മ​ത്സ​ര​ത്തി​ല്‍ തു​ര്‍ക്കി​യും ന്യൂ​സി​ല​ന്‍ഡും സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇ​രു ടീ​മു​ക​ളും ഓ​രോ​ഗോ​ള്‍ വീ​തം നേ​ടി.

ന​വി മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ തു​ര്‍ക്കി​യു​ടെ അ​ഹ​മ്മ​ദ് കു​ട്ചു​വാ​ണ് ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. 18-ാം മി​നി​റ്റി​ല്‍ ഹെ​ഡ​റി​ലൂ​ടെ​യാ​യി​രു​ന്നു ഗോ​ള്‍. ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ​ഗോ​ളാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഗോ​ള്‍ നേ​ടി​യ ടീം ​എ​ന്ന നേ​ട്ടം തു​ര്‍ക്കി​ക്കു സ്വ​ന്ത​മാ​യി.


58-ാം മി​നി​റ്റി​ല്‍ ന്യൂ​സി​ല​ന്‍ഡ് തി​രി​ച്ച​ടി​ച്ചു. മാ​ക്‌​സ് മാ​ട്ട​യു​ടെ ഫ്രീ​കി​ക്ക് തു​ര്‍ക്കി പ്ര​തി​രോ​ധ​നി​ര​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നും ഇ​രു ടീ​മു​ക​ളും ആ​ക്ര​മി​ച്ചെ​ങ്കി​ലും ഗോ​ള്‍ അ​ക​ന്നു​നി​ന്നു. സ​മ​നി​ല​ഗോ​ള്‍ നേ​ടി​യ മാ​ക് മാ​ട്ട​യ്ക്ക് മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത് ചു​വ​പ്പു​കാ​ര്‍ഡും ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.