ഓസീസ് പ്ലേ ഓഫിന്
ഓസീസ് പ്ലേ ഓഫിന്
Tuesday, October 10, 2017 1:00 PM IST
സി​ഡ്‌​നി: സ്വ​പ്‌​നം പി​റ​ന്നി​ല്ല, സി​റി​യ ലോ​ക​ക​പ്പി​നി​ല്ല. ആ​ഭ്യ​ന്ത​ര​യു​ദ്ധ​വും ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​നാ​യു​ള്ള നെട്ടോ​ട്ട​വും കൊ​ണ്ട് വീ​ര്‍പ്പു​മു​ട്ടു​ക​യാ​യി​രു​ന്ന ഒ​രു ജ​ന​ത​യ്ക്ക് സ​ന്തോ​ഷി​ക്കാ​നു​ള്ള ക​ച്ചി​ത്തു​രു​മ്പി​ല്‍ ഓ​സീ​സ് മു​ള്ളു ത​റ​ച്ചു. റ​ഷ്യ​യി​ല്‍ അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള ഏ​ഷ്യ​ന്‍ മേ​ഖ​ല ഗ്രൂ​പ്പു​ക​ളി​ലെ മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രു​ടെ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ 2-1നു ​സി​റി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

സി​ഡ്‌​നി​യി​ല്‍ ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ല്‍ അ​ധി​ക​സ​മ​യ​ത്ത് വെ​റ്റ​റ​ന്‍ സൂ​പ്പ​ര്‍ താ​രം ടിം ​കാ​ഹി​ലാ​ണ് സോ​ക്ക​റൂ​സി​ന്‍റെ വി​ജ​യ​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ​ഗോ​ള്‍ നേ​ടി​യശേ​ഷ​മാ​ണ് ര​ണ്ടു ഗോ​ള്‍ വ​ഴ​ങ്ങി സി​റി​യ പ​രാ​ജ​യം നു​ക​ര്‍ന്ന​ത്. ആ​റാം മി​നി​റ്റി​ല്‍ അ​ല്‍ സോ​മ​യി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ സി​റി​യ​യ്‌​ക്കെ​തി​രേ കാ​ഹി​ലി​ലൂ​ടെ ഓ​സീ​സ് 13-ാം മി​നി​റ്റി​ല്‍ സ​മ​നി​ല നേ​ടി. അ​ധി​ക​സ​മ​യ​ത്തെ 19-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഓ​സ്‌​ട്രേ​ലി​യ​യു​ടെ വി​ജ​യ​ഗോ​ള്‍ പി​റ​ന്ന​ത്. സി​റി​യ​യി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ​മ​ത്സ​രം 1-1നു ​സ​മ​നി​ല​യി​ല​വ​സാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ സി​റി​യ​യ്ക്ക് പ്ര​തീ​ക്ഷ​യു​മാ​യി. എ​ന്നാ​ല്‍, അ​തി​നു ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തെ ആ​യു​സ് മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ണ്‍കാ​കാ​ഫ് മേ​ഖ​ല​യി​ലെ നാ​ലാം സ്ഥാ​ന​ക്കാ​രു​മാ​യി പ്ലേ ​ഓ​ഫ് ക​ളി​ച്ചു വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കാ​നാ​കൂ.


ഏ​ഷ്യ​യി​ല്‍നി​ന്ന് ഇ​റാ​ന്‍, ജ​പ്പാ​ന്‍, ദ​ക്ഷി​ണ​കൊ​റി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ ടീ​മു​ക​ള്‍ നേ​ര​ത്തെ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.