ആശ്വാസജയം തേടി ഇന്ത്യ ഘാനയ്‌ക്കെതിരേ
ആശ്വാസജയം തേടി ഇന്ത്യ ഘാനയ്‌ക്കെതിരേ
Wednesday, October 11, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​ല്‍ ഗോ​ള്‍ നേ​ടി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ അണ്ടർ 17 ലോകകപ്പിൽ ഇ​ന്ത്യ ഇ​ന്ന് ഘാ​ന​യ്‌​ക്കെ​തി​രേ ഇ​റ​ങ്ങും. ന്യൂ​ഡ​ല്‍ഹി​യി​ലെ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കി​ട്ട് എ​ട്ടി​നാ​ണ് മ​ത്സ​രം.

മു​ന്‍ മ​ത്സ​ര​ങ്ങ​ളേ​പ്പോ​ലെ ത​ന്നെ ഇ​ന്ത്യ​ക്ക് ക​ടു​പ്പ​മേ​റി​യ​താ​ണ് ഈ ​മ​ത്സ​ര​വും. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ നോ​ക്കൗ​ട്ട് സാ​ധ്യ​ത നി​ല​നി​ര്‍ത്ത​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ​ക്ക് വ​ലി​യ മാ​ര്‍ജി​നി​ലു​ള്ള ജ​യം അ​നി​വാ​ര്യ​മാ​ണ്. ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് നി​ല​വി​ല്‍ പോ​യ​ിന്‍റൊ​ന്നു​മി​ല്ല. അ​മേ​രി​ക്ക3-0​നും കൊ​ളം​ബി​യ 2-1നു​മാ​ണ് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​റു​ പോ​യ​ന്‍റോ​ടെ അ​മേ​രി​ക്ക പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഘാ​ന​യ്ക്കും കൊ​ളം​ബി​യയ്​ക്കും മൂ​ന്നു പോ​യ​ന്‍റ് വീ​ത​മാ​ണു​ള്ള​ത്.


ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ അ​മേ​രി​ക്ക​യോ​ടു പ​രാ​ജ​യ​പ്പെ​ടു​ക​യും ഇ​ന്ത്യ ഘാ​ന​യോ​ടു വ​ലി​യ മാ​ര്‍ജി​നി​ല്‍ ജ​യി​ക്കു​ക​യും ചെ​യ്താ​ല്‍ ഇ​ന്ത്യ​ക്ക് നോ​ക്കൗ​ട്ടി​ല്‍ ക​ട​ക്കാം. അ​ഥ​വാ ഇ​ന്ത്യ​യു​ടെ വി​ജ​യം വ​ലി​യ മാ​ര്‍ജി​നി​ല്‍ അ​ല്ലെ​ങ്കി​ല്‍ പോ​ലും കൊ​ളം​ബി​യ അ​മേ​രി​ക്ക​യോ​ടു വ​ലി​യ മാ​ര്‍ജി​നി​ല്‍ തോ​ല്‍ക്കു​ന്ന​ത് ഇ​ന്ത്യക്ക് പ്ര​തീ​ക്ഷ ന​ല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.