ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
Thursday, October 12, 2017 11:48 AM IST
ന്യൂ​ഡ​ല്‍ഹി: ഫി​ഫ​യു​ടെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തി​ക്കൊ​ണ്ട് ഇ​ന്ത്യ ച​രി​ത്രം കു​റി​ച്ച​പ്പോ​ള്‍ ആ ​മ​ണ്ണി​ല്‍ ഒ​രു വ​നി​ത ച​രി​ത്രം കു​റി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലെ ജ​പ്പാ​ന്‍-​ന്യൂ​കാ​ലി​ഡോ​ണി​യ മ​ത്സ​രം നി​യ​ന്ത്രി​ച്ചു​കൊ​ണ്ട് പു​രു​ഷ​ന്മാ​രു​ടെ ലോ​ക​ക​പ്പ് മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന പേ​ര് സ്വ​ന്ത​മാ​ക്കാ​ന്‍ എ​സ്‌​തേ​ര്‍ സ്റ്റു​ബ്‌​ലി ഒ​രു​ങ്ങു​ക​യാ​ണ്.

നാളെ ​കോ​ല്‍ക്ക​ത്ത​യി​ലെ സോ​ള്‍ട്ട് ലേ​ക് സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. വ​നി​ത​ക​ളെ ഒ​ഫീ​ഷ്യ​ല്‍സാ​ക്കി​ക്കൊ​ണ്ട് ഫു​ട്‌​ബോ​ളി​ല്‍ വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​മാ​ണ് ഫി​ഫ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന് ഏ​ഴു വ​നി​താ റ​ഫ​റി​മാ​രെ​യാ​ണ് ഫി​ഫ ക്ഷ​ണി​ച്ച​ത്. ഫി​ഫ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന റ​ഫ​റി​മാ​രെ ഫി​ഫ​യു​ടെ റ​ഫ​റീ​സ് ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സെ​മി​നാ​റു​ക​ള്‍, ക്ലാ​സ്‌​റൂം പ​ഠ​ന​ങ്ങ​ള്‍, ക​ള​ത്തി​ലു​ള്ള പ​രി​ശീ​ല​ന പ​ഠ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം റ​ഫ​റി​മാ​ര്‍ക്കാ​യി ന​ട​ത്തു​ന്നു​ണ്ട്.


2019 വ​നി​താ ലോ​ക​ക​പ്പി​നു മു​മ്പ് വ​നി​താ റ​ഫ​റി​മാ​ര്‍ക്ക് പ​രി​ച​യ​സ​മ്പ​ത്ത് ഉ​യ​ര്‍ത്താ​നാ​യി​ട്ടാ​ണ് ഫി​ഫ വ​നി​ത​ക​ളെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ റ​ഫ​റി​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്.
1979 ഒ​ക്ടോ​ബ​ര്‍ 3ന് ​സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ലാ​ണ് എ​സ്‌​തേ​ര്‍ സ്റ്റു​ബ്‌​ലി ജ​നി​ച്ച​ത്. 2006 മു​ത​ല്‍ ഫി​ഫ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ റ​ഫ​റി ലി​സ്റ്റി​ല്‍ അം​ഗ​മാ​ണ്. 2015ലെ ​യു​വേ​ഫ വ​നി​താ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ റ​ഫ​റി​യാ​യി​രു​ന്നു. 2015ലെ ​വ​നി​ത ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.