ഇ​ര​ട്ട സെ​ഞ്ചു​റി​ തിളക്കത്തിൽ ജെ​മീ​മ
ഇ​ര​ട്ട സെ​ഞ്ചു​റി​ തിളക്കത്തിൽ ജെ​മീ​മ
Monday, November 6, 2017 1:40 PM IST
മും​ബൈ: ഇ​ന്ത്യ​ന്‍ വ​നി​താ​ക്രി​ക്ക​റ്റി​നു പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തി പു​ത്ത​ന്‍ താ​രോ​ദ​യം. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന് വ​ന്‍ താ​ര​നി​ര​യെ ന​ല്‍കി​യ മും​ബൈ​യി​ല്‍നി​ന്നാ​ണ് പു​ത്ത​ന്‍ താ​ര​വും. ഇ​ര​ട്ട സെ​ഞ്ചു​റി​യി​ലൂ​ടെ താ​ര​മാ​യി​രി​ക്കു​ന്ന​തു മും​ബൈ​ക്കാ​രി ജെ​മീ​മ റോ​ഡ്രി​ഗ​സാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ല്‍ ന​ട​ന്ന 50 ഓ​വ​ര്‍ മ​ത്സ​ര​ത്തി​ല്‍ 163 പ​ന്തി​ല്‍ നി​ന്ന് 202 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് ജെ​മീ​മ റോ​ഡ്രി​ഗ​സ് ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ നേ​ടി​യ​ത്.

ഔ​റം​ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 19 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സൗ​രാഷ്‌ട്ര​യ്‌​ക്കെ​തി​രേ​യാ​യി​രു​ന്നു മും​ബൈ ടീ​മം​ഗ​മാ​യ ജെ​മി​മാ​യു​ടെ മി​ന്ന​ല്‍ പ്ര​ക​ട​നം. ജെ​മീ​മ​യു​ടെ മി​ക​വി​ല്‍ മും​ബൈ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 347 റ​ണ്‍സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. പ​തി​നാ​റു​കാ​രി​യാ​യ ജെ​മീ​മ വ​ലം​കൈ ബാ​റ്റ്‌​സ്‌​വു​മ​ണാ​ണ്. പ​തി​മൂ​ന്നാം വ​യ​സി​ല്‍ ത​ന്നെ അ​ണ്ട​ര്‍ 19 സൂ​പ്പ​ര്‍ ലീ​ഗി​ല്‍ 300 എ​ന്ന ശ​രാ​ശ​രി ക​ണ്ടെ​ത്തി​യ താ​രം ന​ന്നേ ചെ​റു​പ്രാ​യ​ത്തി​ല്‍ ബൗ​ള​റാ​യാ​ണ് ക്രി​ക്ക​റ്റി​ലേ​ക്കെ​ത്തി​യ​ത്. പി​ന്നീ​ട് ടോ​പ് ഓ​ര്‍ഡ​ര്‍ ബാ​റ്റ്‌​സ്‌​വു​മ​ണാ​യി. ആ​ദ്യ മൂ​ന്നി​ലാ​ണ് ജെ​മീമയു​ടെ സ്ഥാ​നം.


ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ താ​രം, അ​ണ്ട​ര്‍ 19 ഏ​ക​ദി​ന​ത്തി​ല്‍ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ന്‍ വ​നി​താ താ​രം എ​ന്നീ റി​ക്കാ​ര്‍ഡു​ക​ളാ​ണ് ജെ​മീ​മ നേടിയത്.​ഇ​തി​നു മു​മ്പ് അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ താ​രം സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ​ത്. ക്രി​ക്ക​റ്റി​നു പു​റ​മേ ഹോ​ക്കി​യി​ലും ക​ഴി​വു​തെ​ളി​യി​ച്ച ജ​മി​മാ അ​ണ്ട​ര്‍ 17 മ​ത്സ​ര​ങ്ങ​ളി​ല്‍ മും​ബൈ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.