ഗോളില്ലാക്കളി വീണ്ടും
ഗോളില്ലാക്കളി വീണ്ടും
Saturday, November 18, 2017 1:39 PM IST
ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ നാ​ലാം പ​തി​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​വും ഗോ​ൾ​ര​ഹി​ത സ​മ​നി​ല. ഗോ​ഹ​ട്ടി​യി​ൽ ന​ട​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് - പു​തു​മു​ഖ​ങ്ങ​ളാ​യ ജം​ഷ​ഡ്പു​ർ എ​ഫ്സി മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

നാ​ലാം സീ​സ​ണി​ലെ ആ​ദ്യം ഗോ​ൾ പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു മ​ത്സ​രം. കൃ​ത്യ​ത​യി​ല്ലാ​ത്ത ഷോ​ട്ടു​ക​ളും ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യ സു​ബ്ര​താ പാ​ൽ, ടി.​പി. ര​ഹ്‌​നേ​ഷ് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വും ചേ​ർ​ന്ന​പ്പോ​ൾ ഗോ​ൾ​വ​ല കു​ലു​ങ്ങി​യി​ല്ല. പ​ന്ത​ട​ക്ക​ത്തി​ലും ഷോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും നോ​ർ​ത്ത് ഈ​സ്റ്റാ​യി​രു​ന്നു മു​ന്നി​ൽ.

സ്റ്റീ​വ് കോ​പ്പ​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ജം​ഷ​ഡ്പു​രി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. ഏ​ഴാം മി​നി​റ്റി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ഹൊ​സെ ഗോ​ണ്‍സാ​ൽ​വ​സി​ന്‍റെ ഷോ​ട്ട് സു​ബ്ര​താ പാ​ൽ ര​ക്ഷ​പ്പെ​ടു​ത്തി. 45+3ാം മി​നി​റ്റി​ൽ ജം​ഷ​ഡ്പു​രി​ന്‍റെ ഇ​സു അ​സു​ക്ക പോ​സ്റ്റി​ലേ​ക്കു തൊ​ടു​ത്ത പ​ന്ത് ര​ഹ്‌​നേ​ഷ് കൈ​ക്കു​ള്ളി​ലാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ ക​ളി​ക്കു കൂ​ടു​ത​ൽ ആ​വേ​ശം കൈ​വ​ന്നു. 64-ാം മി​നി​റ്റി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ മാ​ർ​ക്വി​ഞ്ഞോ​യു​ടെ ഹെ​ഡ​ർ വ​ല​തു​പോ​സ്റ്റി​ൽ ത​ട്ടി പോ​യി.


66-ാം മി​നി​റ്റി​ൽ ആ​തി​ഥേ​യ​രു​ടെ സെ​മി​ൻ​ലെ​ൻ ഡൗ​ഗ​ലി​ന്‍റെ ദു​ർ​ബ​ല​ഷോ​ട്ട് സു​ബ്ര​താ പാ​ൽ ത​ട്ടി​യ​ക​റ്റി. 77-ാം മി​നി​റ്റി​ൽ ജംഷഡ്പുരിന്‍റെ ആ​ന്ദ്രെ ബൈ​ക്കി നേ​രി​ട്ടു​ള്ള ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് മാ​ർ​ച്ചിം​ഗ് ഓ​ർ​ഡ​ർ വാ​ങ്ങി. 69-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ​താ​ണ് ബൈ​ക്കി. പ​ത്തു​പേ​രു​മാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും ചെ​റു​ത്തുനിൽപ് തുടർന്ന ജം​ഷ​ഡ്പു​ർ ഐ​എ​സ്എ​ല്ലി​ലെ ത​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.