രഞ്ജിയിൽ ചരിത്രം രചിക്കാൻ കേരളം
Friday, November 24, 2017 2:05 PM IST
കോട്ടയം: ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് ക​ണ്ണും ന​ട്ട് കേ​ര​ള​ത്തി​ന്‍റെ ചു​ണ​ക്കു​ട്ട​ന്മാ​ര്‍ ഇ​ന്ന് ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ നി​ര്‍ണാ​യ​ക പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് ഒ​രു മ​ത്സ​ര​വി​ജ​യ​ത്തി​ന്‍റെ ദൂ​രം മാ​ത്ര​മു​ള്ള കേ​ര​ളം ഇ​ന്ന് ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഹ​രി​യാ​ന​യെ​യാ​ണ് നേ​രി​ടു​ന്ന​ത്. 28 വ​രെ നീ​ളു​ന്ന പോ​രാ​ട്ട​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ കേ​ര​ളം നോ​ക്കൗ​ട്ടി​ലെ​ത്തും. അ​ങ്ങ​നെ​യെ​ങ്കി​ല്‍ പു​തി​യ രൂ​പ​ത്തി​ലേ​ക്ക് ര​ഞ്ജി പോ​രാ​ട്ട​ങ്ങ​ള്‍ മാ​റി​യ ശേ​ഷം ആ​ദ്യ​മാ​യാ​യി​രി​ക്കും കേ​രളം നോ​ക്കൗ​ട്ടി​ലെ​ത്തു​ന്ന​ത്.

ഹ​രി​യാ​ന​യി​ലെ ലാ​ഹ്‌ലി​യി​ലെ ചൗ​ധ​രി ബ​ന്‍സി​ലാ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ല് വി​ജ​യ​വും ഒ​രു പ​രാ​ജ​യ​വു​മാ​യി കേ​ര​ളം ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. കേ​ര​ള​ത്തി​ന് 24 പോ​യി​ന്‍റു​ണ്ട്. ഗുജറാത്താണ് ഒന്നാമത്. സൗരാഷ്്ട്ര മൂന്നാമതുണ്ട്. ക​ഴി​ഞ്ഞ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും ഒ​മ്പ​തു പോ​യി​ന്‍റു​മാ​യി ഹ​രി​യാ​ന ഗ്രൂ​പ്പി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. ഈ ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ല്‍ കേ​ര​ള​ത്തി​നു നോ​ക്കൗ​ട്ടി​ലെ​ത്താം. നേ​ര​ത്തെ, രാ​ജ​സ്ഥാ​ന്‍, ജാ​ര്‍ഖ​ണ്ഡ്, ജ​മ്മു​കാ​ഷ്മീ​ര്‍, സൗ​രാ​ഷ്്ട്ര എ​ന്നീ ടീ​മു​ക​ളെ കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്തി​നോ​ടു കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍

1994-95

ര​ണ്ടു വി​ജ​യം നേ​ടി ദ​ക്ഷി​ണ​മേ​ഖ​ലാ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ളം പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഉ​ത്ത​ര്‍പ്ര​ദേ​ശി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി. എ​ന്നാ​ല്‍, ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് നേ​ടി​യ ഉ​ത്ത​ര്‍പ്ര​ദേ​ശ് ക്വാ​ര്‍ട്ട​റി​ലേ​ക്കു യോ​ഗ്യ​ത നേ​ടി, കേ​ര​ളം പു​റ​ത്ത്. അ​ന​ന്ത​പ​ദ്മ​നാ​ഭ​നും എ​ഫ്. വി. ​റ​ഷീ​ദു​മാ​യി​രു​ന്നു ആ ​സീ​സ​ണി​ല്‍ കേ​ര​ള​ത്തെ ന​യി​ച്ച​ത്.


1996-97

മൂ​ന്നു വി​ജ​യ​ത്തോ​ടെ ദ​ക്ഷി​ണ​മേ​ഖ​ലാ ചാ​മ്പ്യ​ന്മാ​രാ​യി കേ​ര​ളം സൂ​പ്പ​ര്‍ ലീ​ഗി​ലേ​ക്ക്. സൂ​പ്പ​ര്‍ ലീ​ഗി​ല്‍ പ​ഞ്ചാ​ബി​നോ​ടും മ​ഹാ​രാ​ഷ്്ട്ര​യോ​ടും കേ​ര​ളം തോ​റ്റു. അ​തേ​സ​മ​യം ആ​ദ്യ ഇ​ന്നിം​ഗ്‌​സ് ലീ​ഡ് വ​ഴ​ങ്ങി മ​ധ്യ​പ്ര​ദേ​ശി​നോ​ടും ആ​ദ്യ ഇ​ന്നിം​ഗ്‌​സ് ലീ​ഡ് നേ​ടി ഒ​ഡീ​ഷ​യോ​ടും കേ​ര​ള​ത്തി​നു സ​മ​നി​ല. കേ​ര​ളം ലീ​ഗി​ല്‍ പു​റ​ത്ത്. എ​ഫ്.​വി. റ​ഷീ​ദാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ നാ​യ​ക​ന്‍

2002-03

കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ര​ഞ്ജി പ്ര​ക​ട​നം. പ്ലേ​റ്റ് ഘ​ട്ട​ത്തി​ല്‍ ഫൈ​ന​ല്‍ വ​രെ​യെ​ത്തി. സെ​മി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​നെ 68 റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കേ​ര​ളം ഫൈ​ന​ലി​ല്‍ ക​ര്‍ണാ​ട​ക​യോ​ട് ഇ​ന്നിം​ഗ്‌​സ് തോ​ല്‍വി വ​ഴ​ങ്ങി പു​റ​ത്ത്. എ​ന്നാ​ല്‍, ഫൈ​ന​ലി​ലെ​ത്തി​യ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2003-04 സീ​സ​ണി​ല്‍ എ​ലൈ​റ്റ് ഘ​ട്ട​ത്തി​ല്‍ ക​ളി​ക്കാ​നാ​യി. സു​നി​ല്‍ ഒ​യാ​സി​സ് ആ​യി​രു​ന്നു നാ​യ​ക​ന്‍.

2007-08

പ്ലേ​റ്റ് ഘ​ട്ട​ത്തി​ല്‍ സെ​മി​വ​രെ​യെ​ത്തി. എ​ന്നാ​ല്‍, സെ​മി​യി​ല്‍ റെ​യി​ല്‍വേ​സി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി. ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് നേ​ടി​യ റെ​യി​ല്‍വേ​സ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി. സോ​മി ചെ​റു​വ​ത്തൂ​രാ​യി​രു​ന്നു കേ​ര​ല​ത്തെ ന​യി​ച്ച​ത്.
കേരള താരം സഞ്ജു പരിശീലനത്തിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.