മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, യു​വ​ന്‍റ​സ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Thursday, December 7, 2017 12:58 AM IST
മാ​ഞ്ച​സ്റ്റ​ര്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, യു​വ​ന്‍റ​സ്, റോ​മ, ബാ​സ​ല്‍ ടീ​മു​ക​ള്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ​മാ​ണ് ഇ​വ​രെ പ്രീ​ക്വാ​ര്‍ട്ട​റി​ലേ​ക്കു ന​യി​ച്ച​ത്. ബാ​ഴ്‌​സ​ലോ​ണ, ബ​യേ​ണ്‍ മ്യൂ​ണി​ക്, പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍, ചെ​ല്‍സി ടീ​മു​ക​ള്‍ നേ​ര​ത്തെ ത​ന്നെ പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചി​രു​ന്നു.

ഗ്രൂ​പ്പ് എ​യി​ല്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍ തേ​ടി​യി​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് 2-1ന് ​സി​എ​സ്‌​കെ​എ മോ​സ്‌​കോ​യെ ത​ക​ര്‍ത്ത​ത്. ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​ാണ് യു​ണൈ​റ്റ​ഡ് ക​ട​ന്ന​ത്. ഓ​ള്‍ഡ് ട്രാ​ഫ​ഡി​ല്‍ 45-ാം മി​നി​റ്റി​ല്‍ സി​എ​സ്‌​കെ​എ മോ​സ്‌​കോ വി​റ്റി​ന്‍ചോ​യി​ലൂ​ടെ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ 65-ാം മി​നി​റ്റി​ല്‍ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്‍റെ ഗോ​ളി​ല്‍ യു​ണൈ​റ്റ​ഡ് സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടു മി​നി​റ്റി​നു​ശേ​ഷം യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യ​ഗോ​ള്‍ മാ​ര്‍ക​സ് റ​ഷ്ഫ​ഡ് കു​റി​ച്ചു. ബെ​ന്‍ഫി​ക്ക​യെ 2-0ന് ​തോ​ല്‍പി​ച്ച് എ​ഫ്‌​സി ബാ​സ​ലും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.


സ്വ​ന്തം സ്റ്റാം​ഫ​ഡ് ബ്രി​ഡ്ജി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നോ​ടു 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ ചെ​ല്‍സി ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി. ഗ്രൂ​പ്പ് സി​യി​ല്‍ ക്വാ​ര​ബാ​ഗി​നെ 1-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ റോ​മ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ഗ്രൂ​പ്പ് ഡി​യി​ല്‍ യു​വ​ന്‍റ​സ് 2-0ന് ​ഒ​ളി​മ്പി​യാ​ക്ക​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​വ​സാ​ന 16ലെ​ത്തി. പ്രീ​ക്വാ​ര്‍ട്ട​ര്‍ നേ​ര​ത്തെ ഉ​റ​പ്പി​ച്ച ബാ​ഴ്‌​സ​ലോ​ണ 2-0ന് ​സ്‌​പോ​ടിം​ഗ് ലി​സ്ബ​ണെ തോ​ല്‍പ്പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് 3-1ന് ​പി​എ​സ്ജി​യെ കീ​ഴ​ട​ക്കി.​ഇ​ര​ട്ട ഗോ​ള്‍ നേ​ടിയ കോ​റ​ന്‍റി​ന്‍ ടോ​ലി​സോ (37, 69), റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി (8) എ​ന്നി​വ​രാ​ണ് ബ​യേ​ണി​ന്‍റെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യാ​ണ് (50) പി​എ​സ്ജി​യു​ടെ ഗോ​ളി​നു​ട​മ.