ര​ഹാ​നെ​യു​ടെ അ​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍
ര​ഹാ​നെ​യു​ടെ  അ​ച്ഛ​ന്‍  അ​റ​സ്റ്റി​ല്‍
Friday, December 15, 2017 1:31 PM IST
മും​ബൈ: വ​യോ​ധി​ക കാ​റി​ടി​ച്ചു മ​രി​ച്ച കേ​സി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ അ​ച്ഛ​ന്‍ മ​ധൂ​ക​ര്‍ ബാ​ബു​റാ​വു ര​ഹാ​നെ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ല്‍ വ​ച്ചാ​ണ് മ​ധൂക​ര്‍ ബാ​ബു​റാ​വു ഓ​ടി​ച്ച കാ​റി​ടി​ച്ച് ആ​ശാ​താ​യി കാം​ബ​ലി (67) എ​ന്ന സ്ത്രീ ​മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ ആ​ശാ​താ​യി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ര്‍ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​ലീ​സ് മ​ധൂ​ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ടും​ബ​വു​മൊ​ന്നി​ച്ച് പൂ​ന-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലൂ​ടെ താ​ര്‍ക്ക​ര്‍ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മ​ധൂക​ര്‍. കോ​ലാ​പു​രി​ന​ടു​ത്ത കാ​ഗ​ല്‍ എ​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ കാ​റി​ല്‍ ര​ഹാ​നെ​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യു​മു​ണ്ടാ​യി​രു​ന്നു. സെ​ക്ഷ​ന്‍ 304 എ, 337, 338 ​പ്ര​കാ​ര​മാ​ണ് കാ​ഗ​ല്‍ പോ​ലീ​സ് മ​ധൂ​ക​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.