റയലിനു പഞ്ചാമൃതം
റയലിനു പഞ്ചാമൃതം
Sunday, December 17, 2017 11:17 AM IST
അ​ബു​ദാ​ബി: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ ഫ്രീ​കി​ക്കി​ന്‍റെ മി​ക​വി​ല്‍, 2017 ക്ല​ബ് വേ​ള്‍ഡ് ക​പ്പ് റയ​ല്‍ മാ​ഡ്രി​ഡി​നു സ്വ​ന്തം. അ​ബു​ദാ​ബിയിൽ‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​യ​ന്‍ ക്ല​ബാ​യ ഗ്രെ​മി​യോ​യെ 1-0 എ​ന്ന നി​ല​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റയ​ല്‍ മാ​ഡ്രി​ഡ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ 53 -ാം മി​നി​റ്റി​ലാ​യി​രു​ന്നു റൊ​ണാ​ള്‍ഡോ​യു​ടെ നി​ര്‍ണാ​യ​ക ഗോ​ള്‍.

തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. സെ​മി​ഫൈ​ന​ലി​ല്‍ അ​ല്‍ ജ​സീ​റ ക്ല​ബി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റയ​ല്‍ മാ​ഡ്രി​ഡ് ക്ല​ബ് വേ​ള്‍ഡ് ക​പ്പ് ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. 20 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 15 ഗോ​ളു​ക​ളാ​ണ് ഈ ​സീ​സ​ണി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നു വേ​ണ്ടി റൊ​ണാ​ള്‍ഡോ നേ​ടി​യ​ത്.


2017ല്‍ ​റയ​ല്‍ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ക​പ്പാ​ണ് ഇ​ത്. ലാ​ലി​ഗ, ചാ​മ്പ്യ​ന്‍സ് ലീ​ഗ്, സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ്, യു​വേ​ഫ ക​പ്പ് എ​ന്നി​വ ഈ ​വ​ര്‍ഷം സി​ന​ദിന്‍ സി​ദാ​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്നു ത​വ​ണ ക്ല​ബ് ലോ​ക​ക​പ്പ് നേ​ടു​ക​യും നി​ല​നി​ര്‍ത്തു​ക​യും ചെ​യ്യു​ന്ന ആ​ദ്യ ടീം ​എ​ന്ന ബ​ഹു​മ​തി​യും ഇ​തോ​ടെ റയലി​ന് സ്വ​ന്ത​മാ​യി. മെ​ക്‌​സി​ക്ക​ന്‍ ടീ​മാ​യ പ​ച്ചു​ക്ക 4-1ന് ​അ​ല്‍ ജ​സീ​റ​യെ തോ​ല്‍പി​ച്ച് മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.