ബെ​ന്‍ സ്റ്റോ​ക്‌​സ് ന്യൂസിലൻഡിനെതിരേയുള്ള ടെസ്റ്റ് ടീ​മി​ല്‍
ബെ​ന്‍ സ്റ്റോ​ക്‌​സ് ന്യൂസിലൻഡിനെതിരേയുള്ള ടെസ്റ്റ് ടീ​മി​ല്‍
Thursday, January 11, 2018 11:58 PM IST
സി​ഡ്‌​നി: ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ടെ​സ്റ്റ് ടീ​മി​ല്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ബെ​ന്‍ സ്‌​റ്റോ​ക്‌​സി​നെ ഉ​ള്‍പ്പെ​ടു​ത്തി. ല​ങ്കാ​ഷെയ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ലി​യാം ലി​വിം​ഗ്സ്റ്റ​ണ് ആ​ണ് ടീ​മി​ലെ പു​തു​മു​ഖം.

പ​രി​ക്കി​ല്‍നി​ന്നു മോ​ചി​ത​നാ​യ പേ​സ​ര്‍ മാ​ര്‍ക് വു​ഡി​നെ ടീ​മി​ല്‍ തി​രി​ച്ചു​വി​ളി​ച്ചു. ആ​ഷ​സ് പ​ര​മ്പ​ര​യി​ല്‍ പ​രാ​ജ​യ​മാ​യ മോ​യി​ന്‍ അ​ലി, ജ​യിം​സ് വി​ന്‍സ്, മാ​ര്‍ക് സ്‌​റ്റോ​ണ്‍മാ​ന്‍ എ​ന്നി​വ​രെ ടീ​മി​ല്‍ നി​ല​നി​ര്‍ത്തി. എ​ന്നാ​ല്‍ ആ​ഷ​സ് പ​ര​മ്പ​ര​യി​ലു​ണ്ടാ​യി​രു​ന്ന ഗാ​രി ബാ​ല​ന്‍സ്, ജേ​ക് ബോ​ള്‍, ടോം ​കു​റാ​ന്‍ എ​ന്നി​വ​രെ പു​റ​ത്താ​ക്കി. മൂ​ന്നു മാ​സം മു​മ്പ് ബ്രി​സ്റ്റോ​ളി​ലെ ഒ​രു നൈ​റ്റ് ക്ല​ബ്ബി​ല്‍ ത​ല്ലു​ണ്ടാ​ക്കി​യ​തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നാ​ല്‍ സ്റ്റോക്‌​സി​നെ ഇം​ഗ്ല​ണ്ടി​ന്‍റെ അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് മാ​റ്റി​നി​ര്‍ത്തി​യി​രു​ന്നു.


ല​ങ്കാ​ഷെയ​റി​നു​വേ​ണ്ടി പു​റ​ത്തെ​ടു​ത്ത ബാ​റ്റിം​ഗ് മി​ക​വാ​ണ് ലി​വിം​ഗ്സ്റ്റ​ണി​നെ ടീ​മി​ലെ​ത്തി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ടന​ത്തി​ല്‍ ര​ണ്ടു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. മാ​ര്‍ച്ച് 22ന് ​ഓ​ക് ല​ന്‍ഡി​ല്‍ ആ​ദ്യ ടെ​സ്റ്റ് ആ​രം​ഭി​ക്കും. ഇം​ഗ്ല​ണ്ടി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മെ​ല്‍ബ​ണി​ല്‍ ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.