കെ​ര്‍ബ​റും മെ​ദ്‌​വ​ദേ​വും സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാന്പ്യന്മാർ
കെ​ര്‍ബ​റും  മെ​ദ്‌​വ​ദേ​വും സി​ഡ്‌​നി  ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാന്പ്യന്മാർ
Sunday, January 14, 2018 12:00 AM IST
സി​ഡ്‌​നി: മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം എ​യ്ഞ്ച​ലി​ക് കെ​ര്‍ബ​ര്‍ സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ല്‍ കെ​ര്‍ബ​ര്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ഷ്‌​ലി​യ ബാ​ര്‍ടി​യെ 6-4, 6-4ന് ​തോ​ല്പി​ച്ചു. കെ​ര്‍ബ​റു​ടെ 11-ാമ​ത്തെ കി​രീ​ട​മാ​ണ് സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ലി​ലൂ​ടെ നേ​ടി​യ​ത്. പു​രു​ഷ സിം​ഗി​ള്‍സി​ല്‍ റ​ഷ്യ​യു​ടെ ഡാ​നീല്‍ മെ​ദ്‌​വ​ദേ​വ് ചാ​മ്പ്യ​നാ​യി.

ര​ണ്ട് ഗ്രാ​ന്‍സ്‌‌ലാം ​കി​രീ​ടം നേ​ടി​യ കെ​ര്‍ബ​ര്‍ക്ക് ക​ഴി​ഞ്ഞ വ​ര്‍ഷം മോ​ശ​മാ​യി​രു​ന്നു. റാ​ങ്കിം​ഗി​ല്‍ 22-ാം സ്ഥാ​ന​ത്തേ​ക്കു പ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഈ ​വ​ര്‍ഷം തുടക്കം മുതൽ കെ​ര്‍ബ​ര്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ബാ​ര്‍ടി​ക്കെ​തി​രേ​യു​ള്ള ജ​യ​ത്തോ​ടെ കെ​ര്‍ബ​ര്‍ ഈ ​വ​ര്‍ഷ​ത്തെ ഒ​മ്പ​താം ജ​യം സ്വ​ന്ത​മാ​ക്കി. 2016ലെ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍, യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ട​ങ്ങ​ള്‍ കെ​ര്‍ബ​ര്‍ക്കാ​യി​രു​ന്നു.



പു​രു​ഷ സിം​ഗി​ള്‍സി​ല്‍ മെ​ദ്‌​വ​ദേ​വ് ഓ​സ്‌​ട്രേ​ലി​യ​ന്‍ യു​വ​താ​രം അ​ല​ക് ഡി ​മി​നോ​റെ തോ​ല്‍പ്പി​ച്ചു. മെ​ദ്‌​വ​ദേ​വി​ന്‍റെ ആ​ദ്യ എ​ടി​പി ടൂ​ര്‍ കി​രീ​ട​മാ​ണ്. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ റ​ഷ്യ​ന്‍താ​രം ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ലൂ​ടെ അ​ടു​ത്ത ര​ണ്ടു സെ​റ്റ് നേ​ടി ജ​യി​ക്കു​ക​യാ​യി​രു​ന്നു. 1-6, 6-4, 7-5നാ​യി​രു​ന്നു ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.