ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ചെസില്‍ ആനന്ദിനു സമനില
ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ചെസില്‍ ആനന്ദിനു സമനില
Tuesday, January 16, 2018 12:42 AM IST
വി​യക് ആ​ന്‍ സീ (​നെ​ത​ര്‍ല​ന്‍ഡ്‌​സ്): ടാ​റ്റ സ്റ്റീ​ല്‍ മാ​സ്റ്റേ​ഴ്‌​സ് ചെ​സി​ല്‍ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​നു സ​മ​നി​ല. ഇ​ന്ത്യ​ന്‍ താ​രം ആ​ന​ന്ദ് റ​ഷ്യ​യു​ടെ സെ​ര്‍ജി കാ​ര്‍ജാ​കി​നു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. നി​ല​വി​ലെ ലോ​ക റാ​പ്പി​ഡ് ചെ​സ് ചാ​മ്പ്യ​നാ​ണ് ആ​ന​ന്ദ്. മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​രം ബി. ​അ​ധി​ബ​നെ ടോ​പ് സീ​ഡ് മാ​ഗ്ന​സ് കാ​ള്‍സ​ണ്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​നാ​യാ​സ​മാ​യി​ട്ടാ​ണ് ആ​ന​ന്ദ് കാ​ര്‍ജാ​കി​നു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. സ​മ​നി​ല​യോ​ടെ 1.5 പോ​യി​ന്‍റ് നേ​ടി​യ ഇ​ന്ത്യ​ന്‍ താ​രം പോ​യി​ന്‍റ് നി​ല​യി​ല്‍ ഹോ​ള​ണ്ടി​ന്‍റെ അ​നീ​ഷ് ഗി​രി​ക്കു പി​ന്നി​ല്‍ ര​ണ്ടാ​മ​താ​ണ്.


ആ​ന​ന്ദി​നൊ​പ്പം കാ​ള്‍സ​ണ്‍, അ​സ​ര്‍ബൈ​ജാ​ന്‍റെ ഷ​ഹ​രി​യാ​ര്‍ മെ​മ​ഡ​യ​റോ​വ് എ​ന്നി​വ​രും ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഉ​ജ്വ​ല പ്ര​ക​ട​നം ന​ട​ത്തി​യ ഗി​രി റ​ഷ്യ​യു​ടെ വ്‌​ളാ​ഡി​മി​ര്‍ ക്രാം​നി​ക്കി​നെ തോ​ല്‍പ്പി​ച്ചു. വെ​ള്ള ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച അ​ധി​ബ​ന്‍ കാ​ള്‍സ​നു മുന്നിൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക്ലാ​സി​ക്ക​ല്‍ ഗെ​യി​മി​ല്‍ അ​നീ​ഷ് ഗി​രി ആ​ദ്യ​മാ​യാ​ണ് ക്രാം​നി​ക്കി​നെ തോ​ല്‍പ്പി​ക്കു​ന്ന​ത്.
ച​ല​ഞ്ചേ​ഴ്‌​സ് സെ​ഷ​നി​ല്‍ വി​ദി​ത് ഗു​ജ​റാ​ത്തി പോ​ള​ണ്ടി​ന്‍റെ മൈ​ക്കി​ല്‍ ക്രാ​സെ​ങ്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.