സി​എ​സ്‌​കെ​യാ​ണ് എ​ന്നെ യ​ഥാ​ര്‍ഥ ക്രി​ക്ക​റ്റ​റാ​ക്കി​യ​ത്: റെ​യ്‌​ന
Tuesday, January 23, 2018 12:01 AM IST
കോ​ല്‍ക്ക​ത്ത: ത​ന്നെ ഒ​രു യ​ഥാ​ര്‍ഥ ക്രി​ക്ക​റ്റ​റാ​ക്കി​യ​ത് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ ടീ​മി​നു പു​റ​ത്താ​യി​രി​ക്കു​ന്ന ഓ​ള്‍ റൗ​ണ്ട​ര്‍ സു​രേ​ഷ് റെ​യ്‌​ന.

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഇ​തി​ഹാ​സ​മാ​യ റെ​യ്‌​ന 161 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 139.09 ശ​രാ​ശ​രി​യി​ല്‍ 4540 റ​ണ്‍സാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. റെ​യ്‌​ന​യു​ടെ പ്ര​ാധാ​ന്യം അ​റി​യു​ന്ന സി​എ​സ്‌​കെ റെ​യ്‌​ന​യെ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ക്കൊ​പ്പം ടീ​മി​ല്‍ നി​ല​നി​ര്‍ത്തു​ക​യും ചെ​യ്തു. ഉ​ത്ത​ര്‍പ്ര​ദേ​ശ് നാ​യ​ക​നാ​യ റെ​യ്‌​ന ഫോ​മി​ലാ​ണ്. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി 20 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കോ​ല്‍ക്ക​ത്ത​യ്‌​ക്കെ​തി​രേ പു​റ​ത്താ​കാ​തെ 126 റ​ണ്‍സ് നേ​ടി.

മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഉ​ത്ത​ര്‍പ്ര​ദേ​ശ് മൂ​ന്നു വി​ക്ക​റ്റി​ന് 235 റ​ണ്‍സ് എ​ടു​ത്തു. 59 പ​ന്തി​ല്‍ 13 ഫോ​റിന്‍റെയും‍ ഏ​ഴ് സി​ക്‌​സി​ന്‍റെ​യും സ​ഹാ​യ​ത്തി​ലാ​ണ് റെയ്ന 126 റ​ണ്‍സി​ലെ​ത്തി​യ​ത്. 80 റ​ണ്‍സു​മാ​യി ആ​കാ​ശ്ദീ​പ് നാ​ഥ് നാ​യ​ക​നു മി​ക​ച്ച പി​ന്തു​ണ ന​ല്കി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ബം​ഗാ​ള്‍ 160 റ​ണ്‍സി​നു പു​റ​ത്താ​യി. യു​പി 75 റ​ണ്‍സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ജ​യ​വും സ്വ​ന്ത​മാ​ക്കി.


ധോ​ണി, ജ​ഡേ​ജ എ​ന്നി​വ​ര്‍ക്കൊ​പ്പം വീ​ണ്ടും ക​ളി​ക്കാ​നാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ന്ത്യ​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ പ​റ​ഞ്ഞു. സി​എ​സ്‌​കെ​യി​ലെ പ​രി​ശീ​ല​ക​രും ക​ളി​ക്കാ​രാ​യി​രു​ന്ന മാ​ത്യു ഹെ​യ്ഡ​ന്‍, മൈ​ക്കി​ള്‍ ഹ​സി, മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ ത​ന്നി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യവ​രാ​ണെ​ന്നും അ​വ​രി​ല്‍നി​ന്ന് ഒ​ത്തി​രി​കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​നാ​യെ​ന്നും സി​എ​സ്‌​കെ ഒ​രു ടീ​മ​ല്ല; ഒ​രു കു​ടും​ബ​മാ​ണെ​ന്നും റെ​യ്‌​ന പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ല്‍ റെ​യ്‌​ന ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​ന്‍റെ നാ​യ​ന​കാ​യി​രു​ന്നു. സി​എ​സ്‌​കെ​യു​ടെ ജ​ഴ്‌​സി​യില്‍ അ​ടു​ത്ത ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ ക​ളി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും റെ​യ്‌​ന കൂ​ട്ടി​ച്ചേ​ര്‍ത്തു. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി റെ​യ്‌​ന ദേ​ശീ​യ ഏ​ക​ദി​ന ടീ​മി​ല്‍നി​ന്നു പു​റ​ത്താ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കു​വേ​ണ്ടി ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. പ​രി​ക്കും ഫോ​മി​ല്ലാ​യ്മ​യു​മാ​ണ് റെ​യ്‌​ന​യെ ടീ​മി​നു പു​റ​ത്തു​നി​ര്‍ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.