കാ​യി​ക​താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Tuesday, February 13, 2018 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018-19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ദേ​​​ശീ​​​യ സ്‌​​​കൂ​​​ള്‍ അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്-​​​ഗെ​​​യിം​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് മി​​​ക​​​ച്ച കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. 2018 ഏ​​​പ്രി​​​ല്‍, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മ​​​ര്‍ കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ല്‍​കും.

സം​​​സ്ഥാ​​​ന പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പാ​​​ണ് സം​​​സ്ഥാ​​​ന​​​ത​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ത​​​യ്ക്വാ​​​ൻ​​​ഡോ, ഫു​​​ട്‌​​​ബോ​​​ള്‍, വോ​​​ളി​​ബോ​​​ള്‍, ഹാ​​​ന്‍​ഡ്‌​​​ബോ​​​ള്‍, ക​​​ബ​​​ഡി, ഖൊ-​​​ഖൊ, ക്രി​​​ക്ക​​​റ്റ്, ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍, ബോ​​​ള്‍​ബാ​​​ഡ്മി​​​ന്‍റ​​ണ്‍, ഹോ​​​ക്കി ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​മ്മ​​​ര്‍ കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ല്‍ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്ന​​​ത്.


സ​​​മ്മ​​​ര്‍ കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 15ന് ​​​കോ​​​ട്ട​​​യം, നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ള്‍​ക്കാ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.education.kerala.gov.in