ചരിത്രനേട്ടത്തില്‍ കോഹ്‌ലി സംഘം
ചരിത്രനേട്ടത്തില്‍ കോഹ്‌ലി സംഘം
Thursday, February 15, 2018 12:54 AM IST
ന്യൂ​ഡ​ല്‍ഹി: 25 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​അ​വ​സാ​നം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ 4-1ന് ​മു​ന്നി​ല്‍നി​ല്‍ക്കു​ന്ന വി​രാ​ട് കോ​ഹ് ലി​യു​ടെ സം​ഘം ഐ​സി​സി ഏ​ക​ദി​ന ടീം ​റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​തി​ല്‍ അ​ദ്ഭു​തമി​ല്ല. ഓ​ള്‍റൗ​ണ്ട് പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് പ​ര​മ്പ​ര​യും ഒ​ന്നാം സ്ഥാ​ന​വും ടീം ​സ്വ​ന്ത​മാ​ക്കി​യ​ത്. അ​തി​നു മു​ന്നി​ല്‍നി​ന്ന​ത് പ​ര​മ്പ​ര​യി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗ് തു​ട​രു​ന്ന നാ​യ​ക​നും. സ്പി​ന്‍ ബൗ​ളിം​ഗി​നെ പേ​ടി​യു​ള്ള ആ​തി​ഥേ​യ​രെ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍മാ​ര്‍ വ​രി​ഞ്ഞു​മു​റു​ക്കി​യ​പ്പോ​ള്‍‍ ടീം ​ഇ​ന്ത്യ പരന്പര അ​നാ​യാ​സം ജ​യി​ച്ചു.

ഡ​ര്‍ബ​നി​ല്‍ ആ​റ് വി​ക്ക​റ്റിനും സെ​ഞ്ചൂ​റി​യ​നി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റിനം കേ​പ് ടൗ​ണി​ല്‍ 124 റ​ണ്‍സി​നും ഇ​ന്ത്യ തു​ട​ര്‍ ജ​യം സ്വ​ന്ത​മാ​ക്കി. നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ മ​ഴ​യെ​ത്തി​യ​തു​കൊ​ണ്ടാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യി​ക്കാ​നാ​യ​ത്. എ​ന്നാ​ല്‍ പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ ന​ട​ന്ന അഞ്ചാം ഏ​ക​ദി​ന​ത്തി​ല്‍ 73 റ​ണ്‍സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ജ​യം നേ​ടി​യ ടീം ​ഒ​രു മ​ത്സ​രം കൂ​ടി ബാ​ക്കി​യി​രി​ക്കേ പ​ര​മ്പ​ര നേ​ടി. ഈ ​ജ​യ​ത്തോ​ടെ പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലെ പ​ല നാ​ണ​ക്കേ​ടു​ക​ളു​മാ​ണ് ഇ​ന്ത്യ തി​രു​ത്തി​യ​ത്. ഇ​തി​നു മു​മ്പ് ന​ട​ന്ന അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളി​ലും പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ സെ​ന്‍റ് ജോ​ര്‍ജ്‌​സ് പാ​ര്‍ക്കി​ല്‍ തോ​ല്‍വി​യാ​യി​രു​ന്നു. കൂ​ടാ​തെ അവിടെ 200 നു ​മു​കളിൽ ഇ​ന്ത്യ സ്‌​കോ​ര്‍ ചെ​യ്തി​ട്ടു​മി​ല്ല. ഇ​തെ​ല്ലാം കോ​ഹ്‌ലി​യു​ടെ സം​ഘം തി​രു​ത്തി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഇ​ന്ത്യ​യെ ആ​ദ്യ ഏ​ക​ദി​ന പരന്പര വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച കോ​ഹ്‌ലി ​അ​ഞ്ച് ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്നാ​യി ആ​കെ 429 റ​ണ്‍സ് നേ​ടി ടീ​മി​നെ മു​ന്നി​ല്‍നി​ന്നു ന​യി​ച്ചു. ഇ​തി​ല്‍ ര​ണ്ട് സെ​ഞ്ചു​റി​യും ഒന്ന് അ​ര്‍ധ സെ​ഞ്ചു​റി​യു​മു​ണ്ട്. ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പേ​രു കേ​ട്ട പേ​സ് നി​റ​ഞ്ഞ പി​ച്ചി​ല്‍ ഇ​ന്ത്യ​ന്‍ റി​സ്റ്റ് സ്പി​ന്ന​ര്‍മാ​രാ​യ കു​ല്‍ദീ​പ് യാ​ദ​വും (16 വി​ക്ക​റ്റ്), യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലും (14 വി​ക്ക​റ്റ്) വി​ക്ക​റ്റ് വേ​ട്ട​യി​ല്‍ മു​ന്നി​ല്‍നി​ന്നു. ഇ​ന്ത്യ​യു​ടെ നാ​ലു ജ​യ​ത്തി​ലും ഇ​വ​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ആ​റ് പ​ര്യ​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടു​ന്ന​ത്. മുൻ പ​ര​മ്പ​ര​ക​ള്‍ ഇ​ന്ത്യ​ക്ക് സ​മ്മാ​നി​ച്ച​ത് നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു. 2003ല്‍ ​സൗ​ര​വ് ഗാം​ഗു​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. എ​ന്നാ​ല്‍ അ​വി​ടെ റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​നോ​ടു തോ​റ്റു. 2009ലെ ​ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ എം.​എ​സ്. ധോ​ണി​യു​ടെ ടീം ​നോ​ക്കൗ​ട്ടി​ലെ​ത്തും മു​മ്പേ പു​റ​ത്താ​യി.

ദ്വിരാഷ്‌ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ സ്വ​ന്തം നാ​ട്ടി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആറാം തോ​ല്‍വി​യാ​ണ്. മറ്റെല്ലാം ഏകദിന പ​ര​മ്പ​ര​യി​ലും ജ​യം ആ​തി​ഥേ​യ​ര്‍ക്കാ​യി​രു​ന്നു. ഏ​ക​ദി​ന ഒ​ന്നാം റാ​ങ്കു​കാ​രോ​ടാ​ണ് പ​ര​മ്പ​ര തോ​റ്റ​തെ​ന്ന​തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​ഭി​മാ​നി​ക്കാം. ഇ​ന്ത്യ​ക്കാ​ണെ​ങ്കി​ല്‍ ഏ​ഷ്യ​ക്കു പു​റ​ത്ത് നേ​ടി​യ ജ​യ​ത്തി​ല്‍ വ​ള​രെ അ​ഭി​മാ​നി​ക്കാം.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടീ​മി​ലെ പ്ര​മു​ഖ​ര്‍ക്ക് പ​രി​ക്കേ​റ്റ​ത് അ​വ​ര്‍ക്കു തി​രി​ച്ച​ടി​യാ​യി. നാ​യ​ക​ന്‍ ഫ​ഫ് ഡു ​പ്ല​സി, എ.​ബി. ഡി​വി​ല്യേ​ഴ്‌​സ്, ക്വ​ന്‍റ​ണ്‍ ഡി ​കോ​ക് എ​ന്നി​വ​ര്‍ക്കേ​റ്റ പ​രി​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഡു​പ്ല​സി 120 റ​ണ്‍സു​മാ​യി ടീ​മി​നെ മു​ന്നി​ല്‍നി​ന്നു ന​യി​ച്ചു. എ​ന്നാ​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നു​ശേ​ഷം വി​ര​ലി​നേ​റ്റ പൊ​ട്ട​ല്‍ നാ​യ​ക​നെ പ​ര​മ്പ​ര​യി​ല്‍നി​ന്നു ത​ന്നെ പു​റ​ത്താ​ക്കി. വി​ക്ക​റ്റ്കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ഡി ​കോ​ക്കി​ന് ര​ണ്ടാം ഏ​ക​ദി​ന​ത്തി​നു​ശേ​ഷ​മേ​റ്റ പ​രി​ക്ക് താ​ര​ത്തെ മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് മാ​റ്റി​നി​ര്‍ത്താ​ന്‍ കാ​ര​ണ​മാ​യി. ആ​ദ്യ മൂ​ന്നു മ​ത്സ​ര​ത്തി​ല്‍ ഇ​ല്ലാ​യി​രു​ന്ന ഡി​വി​ല്യേ​ഴ്‌​സ് നാ​ലാം ഏ​ക​ദി​നം മു​ത​ല്‍ തി​രി​ച്ചെ​ത്തി.


ടീ​മി​ലെ സീ​നി​യ​ര്‍ ബാ​റ്റ്‌​സ്മാ​നാ​യ ഹ​ഷിം അം​ല​യ്ക്കു പ​ര​മ്പ​ര മോ​ശ​മാ​യി​രു​ന്നു. അ​ഞ്ചു ക​ളി​യി​ല്‍ ഒ​രു അ​ര്‍ധ സെ​ഞ്ചു​റി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​പ്പ​ണ​ര്‍ നേ​ടി​യ​ത്. ഇ​തോ​ടെ ആ​തി​ഥേ​യ​രു​ടെ ബാ​റ്റിം​ഗ് നിര ത​ക​ര്‍ന്നു. ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ദ്വ​യം ചാ​ഹ​ലി​നും കു​ല്‍ദീ​പ് യാ​ദ​വി​നും മു​ന്നി​ല്‍ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ത​ക​ര്‍ന്നു​വീ​ണു.

ഇന്ത്യ റാങ്കിംഗിൽ ഒന്നാമത്

ദുബായ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​രനേ​​ട്ട​​ത്തോ​​ടെ ഐ​​സി​​സി ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ വീ​​ണ്ടും ഒ​​ന്നാ​​മ​​തെ​​ത്തി. ഇ​​തോ​​ടെ 122 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി. ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യ​​താ​​വ​​ട്ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യും. 121 പോ​​യി​​ന്‍റു​​ണ്ടാ​​യി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പ​​ര​​ന്പ​​ര ന​​ഷ്ട​​ത്തോ​​ടെ 118 പോ​​യി​​ന്‍റി​​ലേ​​ക്കു വീ​​ണു. പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ 119 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു.

ക​ണ​ക്കു​ക​ള്‍

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഏ​ക​ദി​ന പ​ര​മ്പ​ര ജ​യം. 2013ല്‍ ​പാ​ക്കി​സ്ഥാ​നോ​ട് 2-1ന് ​തോ​റ്റ​ശേ​ഷം ന​ട​ന്ന ഒ​മ്പ​ത് പ​ര​മ്പ​ര​ക​ള്‍ക്കു​ശേ​ഷം നാ​ട്ടി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​ദ്യ പ​രാ​ജ​യം.

ഇ​ന്ത്യ​യു​ടെ തു​ട​ര്‍ച്ച​യാ​യ ഒ​മ്പ​താ​മ​ത്തെ ദ്വിരാഷ്‌ട്ര ഏ​ക​ദി​ന പ​ര​മ്പ​ര ജ​യം. 2016 ജൂ​ണി​ല്‍ സിം​ബാ​ബ് വേ​യെ 3-0ന് ​തോ​ല്‍പ്പി​ച്ചാ​ണ് ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ​ക്കു മു​ന്നി​ല്‍ ദ്വിരാഷ്‌ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ തു​ട​ര്‍ച്ച​യാ​യി പ​ര​മ്പ​ര നേ​ടി​യ​ത് വി​ന്‍ഡീ​സ്- 14 എണ്ണം‍. 1980 ന​വം​ബ​ര്‍ മു​ത​ല്‍ 1988 മാ​ര്‍ച്ച് വ​രെ.

വി​ക്ക​റ്റ് കു​ല്‍ദീ​പ് യാ​ദ​വ് അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു സ്വ​ന്ത​മാ​ക്കി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഒ​രു പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്പി​ന്ന​റെ​ന്ന റി​ക്കാ​ര്‍ഡ് യാ​ദ​വ് സ്വ​ന്ത​മാ​ക്കി. 1998ല്‍ ​പാ​ക്കി​സ്ഥാ​ന്‍ ഉ​ള്‍പ്പെ​ട്ട ത്രി​രാ​ഷ് ട്ര ​പ​ര​മ്പ​ര​യി​ല്‍ 14 വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍ഡാ​ണ് തി​രു​ത്തി​യ​ത്. ചാ​ഹ​ല്‍ 14 വി​ക്ക​റ്റ് വീ​ഴ്ത്തി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

വി​ക്ക​റ്റ് യാദവും ചാ​ഹ​ലും വീ​ഴ്ത്തി. ഒ​രു ര​ണ്ടു ടീ​മു​ക​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍മാ​രു​ടെ ഏ​റ്റ​വും വലിയ‍ വി​ക്ക​റ്റ് നേ​ട്ടം. 2006ല്‍ ​ഇ​ന്ത്യ​യി​ല്‍വ​ച്ച് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ വീ​ഴ്ത്തി​യ 27 വി​ക്ക​റ്റ്‍ എന്ന റിക്കാർഡ് ഇ​രു​വ​രും തി​രു​ത്തി.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരന്പരകൾ

1992 മു​ത​ലാ​ണ് ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത് ആ​ദ്യ പ​ര​മ്പ​ര​യി​ല്‍ 5-2നു ​ദക്ഷിണാഫ്രിക്ക ജയിച്ചു.
1996-97ല്‍ (4-0) പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2000-01 (​കെ​നി​യ ഉ​ള്‍പ്പെ​ട്ട ത്രി​രാ​ഷ്‌ട്ര ​
പ​ര​മ്പ​ര​യി​ല്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ തോ​റ്റു)
2006-07 (4-0)പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2010-11 (3-2) പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2013-14 (2-0) പരന്പര ദക്ഷിണാഫ്രിക്കയ്ക്ക്
2017-18 4-1 ( ഒരു മത്സരം ബാക്കി) പരന്പര ഇന്ത്യക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.