ഐപിഎൽ മത്സരം വിവാഹ ദിനത്തിൽ; ഫിഞ്ചിന് ആദ്യ മത്സരം നഷ്ടപ്പെടും
ഐപിഎൽ മത്സരം വിവാഹ ദിനത്തിൽ; ഫിഞ്ചിന് ആദ്യ മത്സരം നഷ്ടപ്പെടും
Thursday, February 15, 2018 11:54 PM IST
മെ​​​ൽ​​​ബ​​​ൺ: ഒാ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ പി​​​ഞ്ച് ഹി​​​റ്റ​​​ർ ആ​​​രോ​​​ൺ ഫി​​​ഞ്ചി​​​ന് ആ​​​ദ്യ ഐപി​​​എ​​​ൽ മ​​​ത്സ​​​രം ന​​​ഷ്ട​​​മാ​​​വും. ഏ​​​പ്രി​​​ൽ ഏ​​​ഴി​​​നാ​​​ണ് ഫി​​​ഞ്ചി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്ക‌ു​​​ന്ന​​​ത്. അ​​​ന്നുത​​​ന്നെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​മി ഗ്രി​​​ഫ്ത്തി​​​നെ ജീ​​​വി​​​ത സ​​​ഖി​​​യാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തും. പ​​​ഞ്ചാ​​​ബ് സൂ​​​പ്പ​​​ർ കിം​​​ഗ്സാ​​​ണ് 6.2 കോ​​​ടി രൂ​​​പ മു​​​ട​​​ക്കി ഫി​​​ഞ്ചി​​​നെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ക്രി​​​ക്ക​​​റ്റി​​​നു പ​​​ക​​​രം വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ന് പ്രാ​​​ധാ​​​ന്യം ന​​​ല്‍കാ​​​നാ​​​ണ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഓ​​​പ്പ​​​ണ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഏ​​​പ്രി​​​ല്‍ ഏ​​​ഴി​​​നാ​​​ണ് സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തേ ദി​​​വ​​​സം ത​​​ന്നെ​​​യാ​​​ണ് ഫി​​​ഞ്ചി​​​ന്‍റെ വി​​​വാ​​​ഹ​​​വും. ഏ​​​പ്രി​​​ല്‍ എ​​​ട്ടി​​​ന് ഡ​​​ല്‍ഹി ഡെ​​​യ​​​ര്‍ഡെ​​​വി​​​ള്‍സി​​​നെ​​​തി​​​രേ​​​യാ​​​ണ് കിം​​​ഗ്സ് ഇ​​​ല​​​വ​​​ൻ പ​​​ഞ്ചാ​​​ബി​​​ന്‍റെ ആ​​​ദ്യ മ​​​ല്‍സ​​​രം.

ഫി​​​ഞ്ചി​​​നു പു​​​റ​​​മെ മ​​​റ്റൊ​​​രു സൂ​​​പ്പ​​​ര്‍ താ​​​ര​​​മാ​​​യ ഗ്ലെ​​​ന്‍ മാ​​​ക്‌​​​സ്‌​​​വെ​​​ല്ലും ഈ ​​​മ​​​ല്‍സ​​​ര​​​ത്തി​​​നു​​​ണ്ടാ​​​വി​​​ല്ല. ഇ​​​ത്ത​​​വ​​​ണ ഡ​​​ല്‍ഹി​​​ക്കു വേ​​​ണ്ടി ക​​​ളി​​​ക്കു​​​ന്ന മാ​​​ക്‌​​​സ്‌വെ​​​ൽ ഫി​​​ഞ്ചി​​​ന്‍റെ വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യാ​​​ണ് ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​ന്നു പി​​​ൻ​​​മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.