റാഫിയുടെ ഗോളില്‍ ചെന്നൈയിനു സമനില
Monday, February 19, 2018 12:54 AM IST
ചെ​ന്നൈ: സ്വ​ന്തം മൈ​താ​നി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ഹെ​ഡ​റി​ലൂ​ടെ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​മാ​യി 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്ന ജം​ഷ​ഡ്പു​രി​ന്‍റെ വ​ല​യി​ല്‍ 88-ാം മി​നി​റ്റി​ല്‍ റാ​ഫി​യു​ടെ വെ​ടി​യു​ണ്ട​പോ​ലു​ള്ള ഹെ​ഡ​ര്‍ തു​ള​ച്ചു​ക​യ​റി. 32-ാം മി​നി​ട്ടി​ല്‍ വി​ല്ലിം​ഗ്ട​ണ്‍ പ്രി​യോ​റി​ലൂ​ടെ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ പ​ക​ര​ക്കാ​രനാ​യി ഇ​റ​ങ്ങി​യ റാ​ഫി ചെ​ന്നൈ​യി​നു ര​ക്ഷ​ക​നാ​യി.

പ്ലേ​ഓ​ഫി​ലേ​ക്ക് ക​ട​ക്കാ​ന്‍ വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞൊ​ന്നും ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത ജം​ഷ​ഡ്പു​ര്‍ ത​ണു​ത്ത മ​ട്ടി​ലാ​ണ് തു​ട​ങ്ങി​യ​ത്. 32-ാം മി​നി​ട്ടി​ലാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ മി​ന്നു​ന്ന ഗോ​ള്‍ പി​റ​ന്ന​ത്. ഫ്രീ ​കി​ക്കി​ല്‍ നി​ന്നും ചെ​ന്നൈ​യി​ന്‍റെ ബോ​ക്‌​സി​ലെ​ത്തി​യ പ​ന്ത് ക്ലി​യ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ വ​രു​ത്തി​യ പി​ഴ​വാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ബോ​ക്‌​സി​ന് പു​റ​ത്ത് വ​ന്ന പ​ന്ത് പി​ടി​ച്ചെ​ടു​ത്ത ജം​ഷ​ഡ്പു​രി​ന്‍റെ ബ്ര​സീ​ലി​യ​ന്‍ താ​രം വി​ല്ലിം​ഗ്ട​ണ്‍ പ്രി​യോ​റി​ന്‍റെ വോ​ളി ചെ​ന്നൈ​യി​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ ക​ര​ണ്‍ജി​ത് സിം​ഗി​നെ നി​ഷ്പ്ര​ഭ​നാ​ക്കി​ക്കൊ​ണ്ടു വ​ല​യി​ല്‍ പ​തി​ച്ചു.


78-ാം മി​നി​ട്ടി​ല്‍ ഫ്രാ​ന്‍സി​സ്‌​കോ ഫെ​ര്‍ണാ​ണ്ട​സി​ന് പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ റാ​ഫി ത​ന്‍റെ ഹെഡർ അ​പ​ക​ട​മാ​ണെ​ന്ന് ഒ​രി​ക്ക​ല്‍ക്കൂ​ടി തെ​ളി​യി​ച്ചു. റെ​നെ മി​ഹ​ലി​ക് എ​ടു​ത്ത കോ​ര്‍ണ​റാ​ണ് റാ​ഫി​യു​ടെ ത​ല ഗോ​ളി​ലേ​ക്ക് വ​ഴി​കാ​ട്ടി​യ​ത്. ഗോ​ളി സു​ബ്ര​താ പോ​ള്‍ സ്ഥാ​ന​ത്തുനി​ന്ന് മാ​റി​യ ത​ക്കം നോ​ക്കി പ്ര​തി​രോ​ധ​ത്തി​ലെ രാ​ജു യു​മ്‌​നാ​ന്‍റെ മു​ക​ളി​ലൂ​ടെ റാ​ഫി പ​ന്തി​നെ വ​ല​യി​ലാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.