‘ഏ​​റ്റ​​വും ന​​ല്ല ആ​​ഴ്ച’
‘ഏ​​റ്റ​​വും ന​​ല്ല ആ​​ഴ്ച’
Tuesday, February 20, 2018 1:00 AM IST
റോ​​ട്ട​​ർ​​ഡാം: എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല ആ​ഴ്ച​യാ​ണ് ക​ട​ന്നു​പോ​യ​ത്- പ​റ​യു​ന്ന​ത് മ​റ്റാ​രു​മ​ല്ല സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ. റോ​​ട്ട​​ർ​​ഡാം ഓ​​പ്പ​​ണ്‍ ‌‌ടെ​ന്നീ​സ് കി​​രീ​​ട നേ​​ട്ട​​ത്തി​നു​ശേ​ഷ​മാ​ണ് ഫെ​​ഡ​​റ​​ർ ത​ന്‍റെ മ​ന​സ് തു​റ​ന്ന​ത്. റോ​ട്ട​ൻ​ഡാ​മി​ൽ സെ​​മി​​യി​​ലെ​​ത്തി​​ക്കൊ​​ണ്ട് ഫെ​​ഡ​​റ​​ർ പു​​രു​​ഷ ടെ​​ന്നീ​​സ് റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള താ​​ര​​മാ​​യി​രു​ന്നു. റോ​​ട്ട​​ർ​​ഡാം കി​​രീ​​ടം ഫെ​​ഡ​​റ​​റു​​ടെ ക​​രി​​യ​​റി​​ലെ 97 കി​​രീ​​ട​​മാ​​ണ്. ഓ​​പ്പ​​ണ്‍ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ 109 കി​​രീ​​ട​​ങ്ങ​​ളു​​ള്ള ജി​​മ്മി കോ​​ണേ​​ഴ്സാ​​ണ് മു​​ന്നി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.