മാ​ർ ഈ​വാ​നി​യോ​സും അ​സം​പ്ഷ​നും ജേ​താ​ക്ക​ൾ
മാ​ർ ഈ​വാ​നി​യോ​സും അ​സം​പ്ഷ​നും ജേ​താ​ക്ക​ൾ
Saturday, February 24, 2018 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ട്രോ​​​ഫി ഇ​​​ന്‍റ​​​ർ കോ​​​ളീ​​​ജി​​​യ​​​റ്റ് ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സും വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജും ജേ​​​താ​​​ക്ക​​​ളാ​​​യി. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ 82-80 എ​​​ന്ന സ്കോ​​​റി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് പു​​​രു​​​ഷ​​​വി​​​ഭാ​​​ഗം കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്. ജേ​​​താ​​​ക്ക​​​ൾ​​​ക്കുവേ​​​ണ്ടി 27 പോ​​​യി​​​ന്‍റു നേ​​​ടി​​​യ ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ടോ​​​പ് സ്കോ​​​റ​​​റാ​​​യ​​​പ്പോ​​​ൾ എ​​​സ്ബി​​​ക്കുവേ​​​ണ്ടി സോ​​​ഹു​​​ൽ കെ. ​​​ലാ​​​ൽ 30 പോ​​​യി​​​ന്‍റ് നേ​​​ടി.


വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​സ്ഇ​​​എ​​​സ് ശ്രീ​​​ക​​​ണ്ഠാ​​​പു​​​ര​​​ത്തി​​​നെ 33-24 എ​​​ന്ന സ്കോ​​​റി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്. അ​​​സം​​​പ്ഷ​​​നു​​​വേ​​​ണ്ടി ക​​​വി​​​താ ജോ​​​സ് 14 പോ​​​യി​​​ന്‍റോ​​​ടെ ടോ​​​പ് സ്കോ​​​റ​​​റാ​​​യി. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള ട്രോ​​​ഫി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​ജ​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.