ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20: കോ​​ഹ്‌​ലി​​ക്കും ബും​​റ​​യ്ക്കും വി​​ശ്ര​​മം ന​​ൽ​​കി​​യേ​​ക്കും
Saturday, February 24, 2018 12:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: 2018ലെ ​​തി​​രി​​ക്കു​​പി​​ടി​​ച്ച ഷെ​​ഡ്യൂ​​ൾ മു​​ന്നി​​ൽക്കണ്ട് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇ​​ന്ത്യ ടീ​​മി​​ൽ പ​​ല​​ർ​​ക്കും വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചേ​​ക്കും. നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി, ​ജ​​സ്പ്രീ​​ത് ബും​​റ, ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ എ​​ന്നി​​വ​​ർ​​ക്കു വി​​ശ്ര​​മം ന​​ൽ​​കാ​​ൻ സാ​​ധ്യ​​ത​​ക​​ൾ ഉ​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ശ്രീ​​ല​​ങ്ക, ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നി​​വ​​രാ​​ണ് മ​​റ്റു ടീ​​മു​​ക​​ൾ. കോ​​ഹ്‌​ലി​​ക്കു വി​​ശ്ര​​മം ന​​ൽ​​കി​​യാ​​ൽ പ​​ക​​രം രോ​​ഹി​​ത് ശ​​ർ​​മ​​യാ​​കും ത്രി​​രാ​​ഷ്‌​ട്ര ​പ​​ര​​ന്പ​​ര​​യി​​ൽ ഇന്ത്യയെ നയിക്കുക.

മാ​​ർ​​ച്ച് ആ​​റി​​നാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് തു​​ട​​ങ്ങു​​ന്ന​​ത്. ​ശ്രീ​​ല​​ങ്ക​​യു​​ടെ 70-ാം സ്വാ​​ത​​ന്ത്ര്യ​​ദി​​നം പ്ര​​മാ​​ണി​​ച്ചാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കൊ​​ളം​​ബോ​​യി​​ലെ പ്രേ​​മ​​ദാ​​സ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക.


മ​ത്സ​ര ക്ര​മം: ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക (മാ​​ർ​​ച്ച് 6), ഇ​​ന്ത്യ-​​ബം​​ഗ്ലാ​ദേ​​ശ് (മാ​​ർ​​ച്ച് 8), ശ്രീ​​ല​​ങ്ക-​​ബം​​​ഗ്ലാ​ദേ​​ശ് (മാ​​ർ​​ച്ച് 10), ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക (മാ​​ർ​​ച്ച് 12), ഇ​​ന്ത്യ-​​ബം​​ഗ്ലാ​ദേ​​ശ് (മാ​​ർ​​ച്ച് 14), ബം​​ഗ്ലാ​​ദേ​​ശ്-​​ശ്രീ​​ല​​ങ്ക (മാ​​ർ​​ച്ച് 16).