മെ​സി മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ
മെ​സി മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ
Monday, February 26, 2018 12:54 AM IST
ബാ​ഴ്‌​സ​​ലോ​ണ: ലൂ​യി സു​വ​രാ​സി​ന്‍റെ ഹാ​ട്രി​ക്, ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ എ​ല്ലാം കൂ​ടി ചേ​ര്‍ന്ന​പ്പോ​ള്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് വ​ന്‍ ജ​യം. സ്വ​ന്തം നൂ​കാ​മ്പ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ ഒ​ന്നി​നെ​തി​രേ ആ​റു ഗോ​ളി​ന് ജി​റോ​ണ​യെ ത​ക​ര്‍ത്തു. ജ​യ​ത്തോ​ടെ ബാ​ഴ്‌​സ 25-ാം ലാ ​ലി​ഗ കി​രീ​ട​ത്തി​ന് ഒ​രു​പ​ടി​കൂ​ടി അ​ടു​ത്തു. 65 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

സു​വ​ാരസും മെ​സി​യും ആ​ദ്യ പ​കു​തി​യി​ല്‍ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ള്‍ മ​ത്സ​രം ജി​റോ​ണ​യി​ല്‍നി​ന്നു ത​ട്ടി​യെ​ടു​ത്തു. മൂ​ന്നാം മി​നി​റ്റി​ല്‍ പോ​ര്‍ട്ടു​വി​ലൂ​ടെ വ​ല​കു​ലു​ക്കി​യ ജി​റോ​ണ ബാ​ഴ്‌​സ​യെ ഞെ​ട്ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യുടെ ഗോളും സു​വ​ാര​സ് ഹാ​ട്രി​ക്കും തി​ക​ച്ച​പ്പോ​ള്‍ ബാ​ഴ്‌​സ​ലോ​ണ വ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. ഈ ​സീ​സ​ണി​ല്‍ ക​ഴി​ഞ്ഞ 32 ക​ളി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ തോ​റ്റി​ട്ടി​ല്ല.

റിക്കാർഡ് മെസി

ര​ണ്ടു റി​ക്കാ​ര്‍ഡു​ക​ളാ​ണ് മെ​സി ജി​റോ​ണ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ലാ ​ലി​ഗ​യി​ല്‍ 36 ടീ​മു​ക​ള്‍ക്കെ​തി​രേ ഗോ​ള്‍ നേ​ടി​യ ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡ് മെ​സി നേ​ടി. 35 ടീ​മു​ക​ള്‍ക്കെ​തി​രേ ഗോ​ള്‍ നേ​ടി​യി​ട്ടു​ള്ള റൗ​ള്‍ ഗോ​ണ്‍സാ​ല​സ്, അ​രി​റ്റ്‌​സ് അ​ഡു​രി​സ് എ​ന്നി​വ​രെ​യാ​ണ് മെ​സി പി​ന്നാ​ലാ​ക്കി​യ​ത്. കൂ​ടാ​തെ അ​ഞ്ചാം മി​നി​റ്റി​ല്‍ സു​വാ​രസി​ന് സ​മ​നി​ല നേ​ടാ​നാ​യി മെ​സി ന​ല്‍കി​യ അ​സി​സ്റ്റ് ലാ ​ലി​ഗയിലെ 148-ാമ​ത്തെ​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് ഇ​തി​ഹാ​സം മി​ഷേ​ലി​ന്‍റെ 147 അ​സി​സ്റ്റു​ക​ളു​ടെ റി​ക്കാ​ര്‍ഡ് അ​ര്‍ജ​ന്‍റൈ​ന്‍ താ​രം മ​റി​ക​ട​ന്നു.


ബി​ബി​സി ത്ര​യ​ത്തി​ന്‍റ മി​ക​വി​ല്‍ റ​യ​ല്‍

സി​ന​ദി​ന്‍ സി​ദാ​ന്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ മു​ന്നേ​റ്റ​നി​ര​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, ഗാ​ര​ത് ബെ​യ‌്‌ല്‍, ക​രിം ബെ​ന്‍സ​മ എ​ന്നി​വ​രെ അ​ണി​നി​ര​ത്തി​യി​റ​ങ്ങി​യ​പ്പോ​ള്‍ മി​ക​ച്ച ജ​യം സ്വ​ന്ത​മാ​യി. സ്വ​ന്തം സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു സ്‌​റ്റേ​ഡി​യ​ത്തി​ല്‍ റ​യ​ല്‍ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് അ​ലാ​വ്‌​സി​നെ ത​ക​ര്‍ത്തു. റൊ​ണാ​ള്‍ഡോ ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ബെ​‌‌‌‌‌‌യ്‌ല്‍, ബെ​ന്‍സ​മ എ​ന്നി​വ​രും സ്‌​കോ​ര്‍ ചെ​യ്തു. പെ​നാ​ല്‍റ്റി​യി​ലൂ​ടെ ഗോ​ള്‍ നേ​ടി ഹാ​ട്രി​ക്കി​നു​ള്ള അ​വ​സ​രം റൊ​ണാ​ള്‍ഡോ വേ​ണ്ടെ​ന്നു​വ​ച്ച്, പോ​ര്‍ച്ചു​ഗീ​സ് താ​രം ബെ​ന്‍സ​മ​യ്ക്ക് പെ​നാ​ല്‍റ്റി​ക്കു​ള്ള അ​വ​സ​രം ന​ല്‍കി. ബെ​ന്‍സ​മ കൃ​ത്യ​മാ​യി പ​ന്ത് വ​ല​യി​ലാ​ക്കു​ക​യും ചെ​യ്തു. 25 ക​ളി​യി​ല്‍ 51 പോ​യി​ന്‍റു​മാ​യി റ​യ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.