വ​നി​ത​ക​ൾ​ക്കു തോ​ൽ​വി
വ​നി​ത​ക​ൾ​ക്കു  തോ​ൽ​വി
Tuesday, March 13, 2018 1:36 AM IST
വ​​ഡോ​​ദ​​ര: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു തോ​​ൽ​​വി. 107 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ എ​​ട്ട് വി​​ക്ക​​റ്റി​​നാ​​ണ് ഇ​​ന്ത്യ തോ​​റ്റ​​ത്.

ഓ​​പ്പ​​ണ​​ർ നി​​ക്കോ​​ളെ ബോ​​ൾ​​ട്ട​​ൻ പു​​റ​​ത്താ​​കാ​​തെ 101 പ​​ന്തി​​ൽ​​നി​​ന്ന് നേ​​ടി​​യ 100 റ​​ണ്‍​സ് ആ​​ണ് ഇ​​ന്ത്യ​​യു​​ടെ ക​​ഥ​​ക​​ഴി​​ച്ച​​തും ഓ​​സീ​​സി​​ന് ജ​​യം സ​​മ്മാ​​നി​​ച്ച​​തും. ബോ​​ൾ​​ട്ട​​നാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ഇ​​ന്ത്യ 200. ഓ​​സ്ട്രേ​​ലി​​യ 32.1 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 202. ഇ​​തോ​​ടെ മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ 1-0നു ​​മു​​ന്നി​​ലെ​​ത്തി.


ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജ് അ​​സു​​ഖ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​ളി​​ക്കാ​​തി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വൈ​​സ്ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ച്ച​​ത്. ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്കാ​​യി ഒ​​ന്പ​​താം ന​​ന്പ​​റാ​​യ പൂ​​ജ വ​​സ്ത്രാ​​ക​​ർ 56 പ​​ന്തി​​ൽ 51 റ​​ണ്‍​സ് നേ​​ടി ടോ​​പ് സ്കോ​​റ​​റാ​​യി. സു​​ഷ​​മ വെ​​ർ​​മ (41 റ​​ണ്‍​സ്), ഓ​​പ്പ​​ണ​​ർ പൂ​​നം റൗ​​ത്ത് (37 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജെ​​സ് ജോ​​നാ​​സെ​​ൻ 30 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.