അ​​ട്ടി​​മ​​റി​​ച്ച് പ്ര​​ണോ​​യ്
Friday, March 16, 2018 1:05 AM IST
ബി​​ർ​​മിം​​ഗ്ഹാം: ഓ​​ൾ ഇം​​ഗ്ല​ണ്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്ക്ക് അ​​ട്ടി​​മ​​റി ജ​​യം. എ​​ട്ടാം സീ​​ഡാ​​യ ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ ഇ​​ട​​ങ്ക​​യ്യ​​ൻ ടീ​​ൻ ചെ​​ൻ ചൗ​​വി​​നെ​​യാ​​ണ് പ്ര​​ണോ​​യ് ആ​​ദ്യ റൗ​​ണ്ടി​​ൽ അ​​ട്ടി​​മ​​റി​​ച്ച​​ത്. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ 16-ാം സീ​​ഡാ​​യ മ​​ല​​യാ​​ളി താ​​രം വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. ആ​​ദ്യ സെ​​റ്റ് 21-9 ന് ​​ദ​​യ​​നീ​​യ​​മാ​​യി ന​​ഷ്ട​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ ഉ​​ജ്വ​​ല തി​​രി​​ച്ചു​​വ​​ര​​വ്. സ്കോ​​ർ: 9-21, 21-18, 21-18. ടീ​​ൻ ചെ​​ൻ ചൗ​​വി​​നെ​​തി​​രേ പ്ര​​ണോ​​യി​​യു​​ടെ ആ​​ദ്യ ജ​​യ​​മാ​​ണി​​ത്.

എ​​നി​​ക്കു​​ത​​ന്നെ അ​​ദ്ഭു​​ത​​മാ​​ണ്. ര​​ണ്ട് മാ​​സ​​മാ​​യി ക​​ള​​ത്തി​​ലി​​ല്ലാ​​യി​​രു​​ന്നു. 60 മു​​ത​​ൽ 70 ശ​​ത​​മാ​​നം​​വ​​രെ​​യേ ക​​ള​​ത്തി​​ൽ കാ​​ഴ്ച​​വ​​യ്ക്കാ​​നാ​​യു​​ള്ളൂ. ആ​​ദ്യ​​സെ​​റ്റ് മൊ​​ത്ത​​ത്തി​​ൽ ആ​​ശ​​ങ്ക​​ക​​ളാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, എ​​നി​​ക്ക് ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്ന ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധി​​ക്കു​​യാ​​ണ് തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് സെ​​റ്റി​​ലും ചെ​​യ്ത​​ത്- മ​​ത്സ​​ര​​ശേ​​ഷം പ്ര​​ണോ​​യ് പ​​റ​​ഞ്ഞു.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യ പി.​​വി. സി​​ന്ധു മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം റൗ​​ണ്ടി​​ൽ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ താ​​യ്‌ല​​ൻ​​ഡി​​ന്‍റെ നി​​റ്റ്ച​​വോ​​ൻ ജി​​ൻ​​ഡ​​പോ​​ളി​​നെ​​യാ​​ണ് ലോ​​ക മൂ​​ന്നാം ന​​ന്പ​​റാ​​യ സി​​ന്ധു കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-13, 13-21, 21-18. രണ്ടാം സെറ്റ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ താരം ജയത്തിലെത്തി.

പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​​യ് പ്ര​​ണീ​​ത് മൂ​​ന്നാം സീ​​ഡാ​​യ കൊ​​റി​​യ​​യു​​ടെ വാ​​ൻ ഹു ​​സ​​ണ്ണി​​നോ​​ട് ആ​​ദ്യ സെ​​റ്റ് നേ​​ടി​​യ​​ശേ​​ഷം പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് 12-ാം സീ​​ഡാ​​യ പ്ര​​ണീ​​ത് അ​​ടി​​യ​​റ​​വ് പ​​റ​​ഞ്ഞ​​ത്. സ്കോ​​ർ: 13-21, 21-15, 21-11.

ചൈ​​നീ​​സ് താ​​ര​​ങ്ങ​​ളാ​​യ ലോം​​ഗ് ചെ​​ന്നും ബി​​ൻ ക്വി​​യാ​​വോ​​യും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ ജ​​യം നാ​​ലാം സീ​​ഡാ​​യ ചെ​​ന്നി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു. 21-13, 21-11 എ​​ന്ന സ്കോ​​റി​​ലാ​​യി​​രു​​ന്നു ചെ​​ന്നി​​ന്‍റെ ജ​​യം.