അ​​ണ്ട​​ർ 20 ലോ​​ക​​ക​​പ്പി​​ന് ഇ​​ന്ത്യ
Saturday, March 17, 2018 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഫി​​ഫ അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ അ​​ണ്ട​​ർ 20 ലോ​​ക​​ക​​പ്പി​​നും ആ​​തി​​ഥേ​​യമ​​രു​​ളാ​​ൻ ഇ​​ന്ത്യ ഒ​​രു​​ങ്ങു​​ന്നു. അ​​ണ്ട​​ർ 20 ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​മ​​രു​​ളാ​​ൻ ഇ​​ന്ത്യ​​ക്കാ​​ണ് സാ​​ധ്യ​​ത ക​​ൽ​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യും പോ​​ള​​ണ്ടും മാ​​ത്ര​​മാ​​ണ് ഫി​​ഫ​​യോ​​ട് താ​​ത്പ​​ര്യ​​മ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്.

കൊ​​ളം​​ബി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ബൊ​​ഗോ​​ട​​യി​​ൽ ഇ​​ന്ന​​ലെ ആ​​രം​​ഭി​​ക്കു​​ന്ന ഫി​​ഫ കൗ​​ണ്‍​സി​​ലി​​നു​​ശേ​​ഷം വേ​​ദി പ്ര​​ഖ്യാ​​പ​​നം ഉ​​ണ്ടാ​​കും. അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പ് വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ച്ച​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് അ​​ണ്ട​​ർ 20ക്ക് ​​ഇ​​ന്ത്യ ശ്ര​​മി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.