ഷിമോണ ഹാ​​ലെ​​പ്, വീ​​ന​​സ് വില്യംസ് പു​​റ​​ത്ത്
ഷിമോണ ഹാ​​ലെ​​പ്, വീ​​ന​​സ് വില്യംസ് പു​​റ​​ത്ത്
Sunday, March 18, 2018 1:19 AM IST
ഇ​​ന്ത്യ​​ൻ വെ​​ൽ​​സ്: ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ ഇ​​ര​​ട്ട അ​​ട്ടി​​മ​​റി. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ റൊ​​മാ​​നി​​യ​​യു​​ടെ ഷി​​മോ​​ണ ഹാ​​ലെ​​പ്പി​​നെ ജ​​പ്പാ​​നി​​ന്‍റെ ന​​ഓ​​മി ഒ​​സാ​​ക അ​​ട്ടി​​മ​​റി​​ച്ച് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. 6-3, 6-0നാ​​യി​​രു​​ന്നു ഹാ​​ലെ​​പ്പി​​നെ ജാ​​പ്പ​​നീ​​സ് താ​​രം അ​​ട്ടി​​മ​​റി​​ച്ച​​ത്.

മ​​റ്റൊ​​രു സെ​​മി​​യി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സി​​നെ റ​​ഷ്യ​​യു​​ടെ ഡാ​​രി​​യ ക​​സാ​​റ്റ്കി​​ന അ​​ട്ടി​​മ​​റി​​ച്ചു. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ 4-6, 6-4, 7-5നാ​​യി​​രു​​ന്നു റ​​ഷ്യ​​ൻ താ​​രാ​​ത്തി​​ന്‍റെ ജ​​യം.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഹ്വാ​​ൻ മാ​​ർ​​ട്ടി​​ൻ ഡെ​​ൽ പോ​​ട്രോയും കാ​​ന​​ഡ​​യു​​ടെ മി​​ലോ​​സ് റവോണി​​ക്കും ഏ​​റ്റു​​മു​​ട്ടും. സെ​​മി​​യി​​ൽ ജ​​ർ​​മ​​നി​​യു​​ടെ കേൾസ്ക്രൈഞ്ചറെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഡെ​​ൽ പോ​​ട്രോ സെ​​മി​​യി​​ൽ ക​​ട​​ന്ന​​ത്. സ്കോ​​ർ: 3-6, 6-3, 6-4. അ​​മേ​​രി​​ക്ക​​യു​​ടെ സാം ​​ഖ്വ​​റേ​​റി​​യെ മ​​റി​​ക​​ട​​ന്നാ​​ണ് റോ​​ണി​​ക് സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്കോ​​ർ: 7-5, 2-6, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.