കപ്പടിച്ച് കേരളം
കപ്പടിച്ച് കേരളം
Monday, March 19, 2018 12:59 AM IST
ഭീ​​മാ​​വ​​രം (ആന്ധ്രപ്രദേശ്): ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് വോ​​ളി​​ബോ​​ളി​​ൽ റെ​​യി​​ൽ​​വേ​​സി​​നെ കീ​​ഴ​​ട​​ക്കി കേ​​ര​​ളം പു​​രു​​ഷ വി​​ഭാ​​ഗം കി​​രീ​​ടം ചൂ​​ടി. ദേ​​ശീ​​യ സീ​​നി​​യ​​ർ വോ​​ളി​​യി​​ലും റെ​​യി​​ൽ​​വേ​​സി​​നെ കീ​​ഴ​​ട​​ക്കി കേ​​ര​​ള പു​​രു​​ഷ​ന്മാ​ർ ചാ​​ന്പ്യ​ന്മാ​​രാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക​​ണ​​ക്കു​​തീ​​ർ​​ക്ക​​ൽ​​കൂ​​ടി​​യാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ ഈ ​​ജ​​യം. ഏ​​ഴു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കേ​​ര​​ളം ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ജേ​​താ​​ക്ക​​ളാ​​കു​​ന്ന​​ത്.


25-18, 16-25, 25-23, 25-17നാ​​യി​​രു​​ന്നു കേ​​ര​​ളം ഫൈ​​ന​​ലി​​ൽ റെ​​യി​​ൽ​​വേ​​സി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്. ര​​ണ്ടാം സെ​​റ്റ് 16-25നു ​​ന​​ഷ്ട​​പ്പെ​​ട്ടെ​​ങ്കി​​ലും കേ​​ര​​ളം മൂ​​ന്നാം സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി. 23 പോ​​യി​​ന്‍റ് വ​​രെ നേ​​ടി റെ​​യി​​ൽ​​വേ​​സ് വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി​​യെ​​ങ്കി​​ലും മൂ​​ന്നാം സെ​​റ്റ് വി​​ടാ​​ൻ കേ​​ര​​ളം ത​​യാ​​റാ​​യി​​ല്ല. നി​​ർ​​ണാ​​യ​​ക​​മാ​​യ നാ​​ലാം സെ​​റ്റി​​ൽ റെ​​യി​​ൽ​​വേ​​സി​​ന് കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.