ഒ​​ടി​​ഞ്ഞ കാ​​ലു​​മാ​​യി നെ​​യ്മ​​റുടെ ഡാ​​ൻ​​സ്!
ഒ​​ടി​​ഞ്ഞ കാ​​ലു​​മാ​​യി നെ​​യ്മ​​റുടെ ഡാ​​ൻ​​സ്!
Wednesday, March 21, 2018 3:14 AM IST
സാം​​പോ​​ളോ: ബ്ര​സീ​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ ഒ​​ടി​​ഞ്ഞ കാ​​ലു​​മാ​​യി ഡാ​​ൻ​​സ് ചെ​​യ്യു​​ന്ന​ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി. ലോ​​ക​​ക​​പ്പി​​നു മു​​ന്പ് നെ​​യ്മ​​ർ പ​​രി​​ക്ക് ഭേ​​ദ​​മാ​​യി തി​​രി​​ച്ചെ​​ത്തു​​ന്ന​​തു കാ​​ത്തി​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ആ​​രാ​​ധ​​ക​​രെ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ക്കി താ​​ര​​ത്തി​​ന്‍റെ ഒ​​റ്റ​​ക്കാ​​ർ നൃ​​ത്തവീ​​ഡി​​യോ എ​​ത്തി​​യ​​ത്. ഫ്ര​​ഞ്ച് ലീ​​ഗി​​ൽ പാ​​രീ സെ​​ൻ ഷെ​​ർ​​മ​​യ്നു​​വേ​​ണ്ടി​​ക​​ളി​​ക്കു​​ന്പോ​​ൾ വ​​ല​​തു​​കാ​​ൽ​​ക്കു​​ഴ​​യ്ക്ക് പൊ​​ട്ട​​ലേ​​റ്റ നെ​​യ്മ​​ർ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം വി​​ശ്ര​​മി​​ത്തി​​ലാ​​ണ്. ഇ​​തി​​നി​​ടെ​​യാ​​ണ് ഗേ​​ൾ​​ഫ്ര​​ണ്ടി​​ന്‍റെ സ​​ഹോ​​ദ​​രി​​യു​​ടെ ജന്മദി​​നാ​​ഘോ​​ഷ​​ത്തി​​ന് നെ​​യ്മ​​ർ സാം​​പോ​​ളോ​​യി​​ലെ നൈ​​റ്റ് ക്ല​​ബ്ബി​​ൽ എ​​ത്തി​​യ​​ത്.


കൂട്ടുകാരി ബ്രൂ​​ണ മാ​​ർ​​ക്വി​​നെ​​യ്ക്കൊ​​പ്പം സ്ട്രെ​​ച്ച​​റി​​ലാ​​ണ് നെ​​യ്മ​​ർ നൈ​​റ്റ് ക്ല​​ബ്ബി​​ൽ എ​​ത്തി​​യ​​ത്. ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ വ​​ല​​തു​​കാ​​ലി​​ൽ പ്ലാ​​സ്റ്റ​​ർ ഇ​​ട്ടി​​ട്ടു​​ള്ള​​തി​​നാ​​ൽ വാ​​ക്ക​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് സൂ​​പ്പ​​ർ താ​​രം ന​​ട​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ആ​​ഘോ​​ഷ​​ത്തി​​നി​​ടെ ഒ​​റ്റ​​ക്കാ​​ലി​​ൽ ഡാ​​ൻ​​സ് ക​​ളി​​ക്കു​​ന്ന നെ​​യ്മ​​റുടെ വീ​​ഡി​​യോ​​യാ​​ണ് ഇ​​പ്പോ​​ൾ ഫു​​ട്ബോ​​ൾ ലോ​​ക​​ത്ത് വൈ​​റ​​ലാ​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.