ബ്ര​​സീ​​ൽ-റ​​ഷ്യ ശ​​ക്തി​​പ​​രീ​​ക്ഷണം ഇന്ന്
ബ്ര​​സീ​​ൽ-റ​​ഷ്യ ശ​​ക്തി​​പ​​രീ​​ക്ഷണം ഇന്ന്
Friday, March 23, 2018 12:19 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ന് സൂ​​പ്പ​​ർ പോ​​രാ​​ട്ടം. അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ബ്ര​​സീ​​ൽ ഇ​​ത്ത​​വ​​ണ​​ത്തെ ആ​​തി​​ഥേ​​യ​​രാ​​യ റ​​ഷ്യ​​യു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കു​​ന്നു. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 9.30നാ​​ണ് മ​​ത്സ​​രം. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് നേ​​ടാ​​ൻ ഏ​​റ്റ​​വും സാ​​ധ്യ​​ത ക​​ൽ​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ടീ​​മു​​ക​​ളി​​ൽ ഒ​​ന്നാ​​ണ് ബ്ര​​സീ​​ൽ. പ​​രി​​ക്കേ​​റ്റ് ശ​​സ്ത്ര​​ക്രി​​യ​​യെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​റി​​ല്ലാ​​തെ​​യാ​​ണ് കാ​​ന​​റി​​ക​​ൾ റ​​ഷ്യ​​യി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ മി​​ന്നും പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ഏ​​റ്റ​​വും ആ​​ദ്യം റ​​ഷ്യ​​ൻ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ ടീ​​മെ​​ന്ന നേ​​ട്ടം ടി​​റ്റെ​​യു​​ടെ കാ​​ന​​റി​​പ്പ​​ട സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ലോ​​ക​​ക​​പ്പി​​നു മു​​ന്പും ഫോം ​​തു​​ട​​രാ​​നാ​​ണ് മ​​ഞ്ഞ​​പ്പ​​ട ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് കാ​​ന​​റി​​ക​​ൾ ഇ​​ന്നി​​റ​​ങ്ങു​​ന്ന​​ത്.


ലി​​വ​​ർ​​പൂ​​ൾ താ​​രം റോ​​ബ​​ർ​​ട്ടോ ഫി​​ർ​​മി​​നോ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ്, ഫെ​​ർ​​ണാ​​ഡീ​​ഞ്ഞോ, എ​​ഡേ​​ഴ്സ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് ബ്ര​​സീ​​ൽ ആ​​രാ​​ധ​​ക​​ർ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഫി​​ർ​​മി​​നോ​​യും ജീ​​സ​​സു​​മെ​​ല്ലാം മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഈ ​​സീ​​സ​​ണി​​ൽ കാ​​ഴ്ച​​വ​​ച്ച​​ത്.

മ​​റു​​വ​​ശ​​ത്ത് ആ​​തി​​ഥേ​​യ​​രെ​​ന്ന ക​​രു​​ത്താ​​ണ് റ​​ഷ്യ​​ക്കു​​ള്ളത്. ലോ​​ക​​ക​​പ്പി​​നു മു​​ന്പ് ത​​ങ്ങ​​ളു​​ടെ ആ​​രാ​​ധ​​ക​​രു​​ടെ വി​​ശ്വാ​​സം കാ​​ക്കേ​​ണ്ട​​തും സ്റ്റാ​​നി​​സ്‌​ലാ​​വ് ചെ​​ർ​​ചെ​​സോ​​വി​​ന്‍റെ​​യും ശി​​ഷ്യ​​രു​​ടെ​​യും ആ​​വ​​ശ്യ​​മാ​​ണ്. ഇ​​ഗോ​​ർ അ​​കി​​ൻ​​ഫീ​​വ് ആ​​ണ് റ​​ഷ്യ​​ൻ നി​​ര​​യി​​ലെ ശ്ര​​ദ്ധേ​​യതാ​​രം.

ലോ​​ക​​ക​​പ്പി​​ൽ സൗ​​ദി അ​​റേ​​ബ്യ, ഈ​​ജി​​പ്ത്, യു​​റു​​ഗ്വെ എ​​ന്നി​​വ​​യ്ക്കൊ​​പ്പം ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് റ​​ഷ്യ. ഗ്രൂ​​പ്പ് ഇ​​യി​​ൽ കോ​​സ്റ്റാ​​റി​​ക്ക, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, സെ​​ർ​​ബി​​യ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് ബ്ര​​സീ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.