എ​ലൈ​റ്റ് സ്‌​കീം സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍
Thursday, April 19, 2018 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ളി​​​മ്പി​​​ക്‌​​​സ്, കോ​​​മ​​​ണ്‍​വെ​​​ല്‍​ത്ത് തു​​​ട​​​ങ്ങി​​​യ അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ മെ​​​ഡ​​​ല്‍ നേ​​​ടു​​​ന്ന​​​തി​​​ന് കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന എ​​​ലൈ​​​റ്റ് ട്രെ​​​യി​​​നിം​​​ഗ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് കാ​​​യി​​​കതാ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. 2016-17, 2017-18 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ക​​​ഴി​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ള്ള 14 മു​​​ത​​​ല്‍ 23 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള്ള കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ പു​​​രു​​​ഷ​​​ന്മാ​​​ര്‍​ക്കു​​​ള്ള ട്ര​​​യ​​​ല്‍​സ് കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും വോ​​​ളി​​​ബോ​​​ള്‍ പു​​​രു​​​ഷ/​​​വ​​​നി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ട്ര​​​യ​​​ല്‍​സ് കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി ഇ​​​ന്‍​ഡോ​​​ര്‍ കോ​​​ര്‍​ട്ടി​​​ലും 21 ന് ​​​ന​​​ട​​​ക്കും. അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് സെ​​​ല​​​ക്‌​​​ഷ​​​ന്‍ 28ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കും. അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ല്‍ 100, 200, 400, 800, 1500 ലോം​​​ഗ് ജം​​​പ്, ട്രി​​​പ്പി​​​ള്‍ ജം​​​പ് ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം.പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍ അ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ ജ​​​ന​​​ന​​​തീയ​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, കാ​​​യി​​​ക മി​​​ക​​​വ് എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി എ​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.