ഷൂട്ടിംഗ് ഒഴിവാക്കുന്നത് ഇന്ത്യക്കു തിരിച്ചടി: അഭിനവ് ബിന്ദ്ര
ഷൂട്ടിംഗ് ഒഴിവാക്കുന്നത് ഇന്ത്യക്കു തിരിച്ചടി: അഭിനവ് ബിന്ദ്ര
Saturday, April 21, 2018 12:37 AM IST
ന്യൂ​ഡ​ൽ​ഹി: 2022ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് ഷൂ​ട്ടിം​ഗ് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ത്യ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഒ​ളി​ന്പി​ക്സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് അ​ഭി​ന​വ് ബി​ന്ദ്ര. യു​വ​താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ ന​ഷ്ട​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​രു​മാ​ന​ത്തി​ൽ നി​ന്ന് അ​ധി​കൃ​ത​ർ പി​ൻ​മാ​റു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2022 ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ദ​ർ​ബ​നി​ലാ​ണ്. എ​ന്നാ​ൽ, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് അ​വ​ർ പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. അ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ വേ​ദി​യാ​യി ബ​ർ​മിം​ഗ്ഹാം തീ​രു​മാ​നി​ച്ച​ത്. ത​ങ്ങ​ൾ​ക്ക് ഷൂ​ട്ടിം​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും അ​തി​നാ​ൽ ഒാ​പ്ഷ​ണ​ൽ ഇ​വ​ന്‍റാ​യ ഷൂ​ട്ടിം​ഗ് ത​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ബ​ർ​മിം​ഗ്ഹാം അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ന​ട​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ 7 സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 16 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.