ഫെ​ഡ് ക​പ്പ്: യു​എ​സ്എ - ​ചെ​ക് റി​പ്പ​ബ്ലി​ക് ഫൈ​ന​ല്‍
ഫെ​ഡ് ക​പ്പ്: യു​എ​സ്എ - ​ചെ​ക് റി​പ്പ​ബ്ലി​ക് ഫൈ​ന​ല്‍
Tuesday, April 24, 2018 12:59 AM IST
പാ​രീ​സ്/ സ്റ്റു​ട്ഗാ​ര്‍ട്ട്: ഫെ​ഡ് ക​പ്പ് ടെ​ന്നീ​സ് ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ യു​എ​സ്എ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ നേ​രി​ടും. സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ക് 4-1നു ​ജ​ര്‍മ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലോ​ക 13-ാം ന​മ്പ​ര്‍ മാ​ഡി​സ​ണ്‍ കീ​സി​ന്‍റെ പ്ര​ക​ട​ന​മാ​ണ് അ​മേ​രി​ക്ക​യ്ക്ക് ഫ്രാ​ന്‍സി​നെ​തി​രേ 3-2ന്‍റെ ​ജ​യ​മൊ​രു​ക്കി​യ​ത്.

അ​മേ​രി​ക്ക-​ഫ്രാ​ന്‍സ് സെ​മി​യി​ല്‍ നി​ര്‍ണാ​യ​ക​മാ​യ നാ​ലാം സിം​ഗി​ള്‍സി​ല്‍ കീ​സ് 122-ാം റാ​ങ്കി​ലു​ള്ള പൗ​ളി​ന്‍ പാ​ര്‍മെ​ന്‍റീ​റി​നെ 7-6(7-4), 6-4ന് ​തോ​ല്‍പ്പി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സൊ​ളാ​ന്‍ സ്റ്റീ​ഫ​ന്‍സ് 6-2, 6-0ന് ​ക്രി​സ്റ്റീ​ന മ്ലാ​ഡെ​നോ​വി​ച്ചി​നെ തോ​ല്‍പ്പി​ച്ച് അ​മേ​രി​ക്ക​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍, ര​ണ്ടാം സിം​ഗി​ള്‍സി​ല്‍ ലോ​ക 20-ാം റാ​ങ്ക് മ്ലാ​ഡെ​നോ​വി​ച്ച് ഫ്രാ​ന്‍സി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ഫെ​ഡ് ക​പ്പി​ല്‍ 13 മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍വി അ​റി​യാ​തെ നീ​ങ്ങി​യ കോ​കോ വാ​ന്‍ഡെ​വെ​ഗ​യെ 1-6, 6-3, 6-2ന് ​കീ​ഴ​ട​ക്കി. മൂന്നും നാ​ലാം സിം​ഗി​ള്‍സും ജ​യി​ച്ച് അ​മേ​രി​ക്ക ഫൈ​ന​ലി​ലെ​ത്തി. ഡ​ബി​ള്‍സി​ല്‍ അ​മേ​രി​ക്ക​ന്‍ സ​ഖ്യം ബെ​ഥി​നി മാ​റ്റെ​ക് സാ​ന്‍ഡ്‌​സ്-​കോ​കോ വാ​ന്‍ഡെ​വെ​ഗ കൂ​ട്ടു​കെ​ട്ടി​നെ അ​മാ​ന്‍ഡി​ന്‍ ഹെ​സെ-​മ്ലാ​ഡെ​നോ​വി​ച്ച് സ​ഖ്യം 6-4, 3-6, 10-6ന് ​പ​രാ​ജ​യപ്പെ​ടു​ത്തി.

പെ​ട്ര ക്വി​റ്റോ​വ​യു​ടെ മി​ക​വി​ലാ​ണ് ചെ​ക് റി​പ്പ​ബ്ലി​ക് ഫെ​ഡ് ക​പ്പ് ടെ​ന്നീ​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. എ​ട്ട് വ​ര്‍ഷ​ത്തി​നി​ടെ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ആ​റാം ഫെ​ഡ് ക​പ്പ് ഫൈ​ന​ലാ​ണ്. ജ​ര്‍മ​നി​യെ 4-1ന് ​തോ​ല്‍പ്പി​ച്ചാ​ണ് ചെ​ക് ഫൈ​ന​ലി​ലെ​ത്തി​യ​ത്.

അ​വ​സാ​ന സിം​ഗി​ള്‍സി​ല്‍ എ​യ്ഞ്ച​ലി​ക് കെ​ര്‍ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വി​റ്റോ​വ ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.