ബാ​ഴ്‌​സ​ലോ​ണ ജേ​താ​ക്ക​ള്‍
ബാ​ഴ്‌​സ​ലോ​ണ ജേ​താ​ക്ക​ള്‍
Wednesday, April 25, 2018 12:44 AM IST
നി​യോ​ണ്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം ബാ​ഴ്‌​സ​ലോ​ണ​യു​ടെ സീ​നി​യ​ര്‍ ടീ​മി​നു കി​ട്ടി​യി​ല്ലെ​ങ്കി​ലും ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ അ​ണ്ട​ര്‍ 19 യൂ​ത്ത് ലീ​ഗ് കി​രീ​ടം ബാ​ഴ്‌​സ​ലോ​ണ സ്വ​ന്ത​മാ​ക്കി.

ഫൈ​ന​ലി​ല്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ചെ​ല്‍സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ഴ്‌​സ​യു​ടെ യു​വ​സം​ഘം യൂ​റോ​പ്പി​ലെ ക്ല​ബ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. ര​ണ്ടു പ​കു​തി​യി​ലു​മാ​യി അ​ലെ​ജാ​ന്‍ഡ്രോ മാ​ര്‍കേ​സി​ന്‍റെ ഓ​രോ ഗോ​ളും ഇ​ഞ്ചു​റി ടൈ​മി​ല്‍ നാ​യ​ക​ന്‍ ആ​ബ​ല്‍ റൂ​യി​സി​ന്‍റെ ഗോ​ളും ചേ​ര്‍ന്ന​പ്പോ​ള്‍ ബാ​ഴ്‌​സ​ലോ​ണ യൂ​ത്ത് ചാ​മ്പ്യ​ന്‍സ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യി. ഇ​തോ​ടെ യൂ​ത്ത് കി​രീ​ട നേ​ട്ട​ത്തി​ല്‍ ര​ണ്ടു കി​രീ​ട​വു​മാ​യി ബാ​ഴ്‌​സ ചെ​ല്‍സി​ക്കൊ​പ്പ​മെ​ത്തി. 2015ലും 2016​ലും ചെ​ല്‍സി​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍. ഇ​തി​നു മു​മ്പ് ടൂർണമെന്‍റിന്‍റെ ആദ്യ കിരീടം 2014ല്‍ ​കി​രീ​ടം ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി​രു​ന്നു. 2013ലാണ് യൂത്ത് ലീഗിനു തുടക്കമായത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ചെ​ല്‍സി​യി​ല്‍നി​ന്നു മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ വ​ന്നു. 12-ാം മി​നി​റ്റി​ല്‍ ഗോ​ളെ​ന്നു തോ​ന്നി​ച്ച ഷോ​ട്ടെ​ത്തി. ക​ല്ലം ഹ​ഡ്‌​സ​ണ്‍ ഒ​ഡോ​യി​യു​ടെ ഷോ​ട്ട് ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പു​റ​ത്തേ​ക്കു പോ​യ​ത്. വിം​ഗ​ര്‍ കാ​ള്‍സ് പെ​ര​സി​ന്‍റെ ഷോ​ട്ട് ക്രോ​സ് ബാ​റി​ല്‍ ത​ട്ടി പു​റ​ത്തേ​ക്കു പോ​യി. ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്നു​ള്ള നീ​ക്ക​ങ്ങ​ള്‍ വ​ന്നു തു​ട​ങ്ങി. 32-ാം മി​നി​റ്റി​ല്‍ റൂ​യി​സി​ന്‍റെ ക്രോ​സി​ല്‍ മാ​ര്‍കേസി​ന്‍റെ ഹെ​ഡ​ര്‍ ചെ​ല്‍സി​യു​ടെ വ​ല തു​ള​ച്ചു.


മു​ന്നി​ലെ​ത്തി​യ​തോ​ടെ ബാ​ഴ്‌​സ​ലോ​ണ പ​ന്ത​ട​ക്ക​ത്തി​ല്‍ ആ​ധി​പ​ത്യം നേ​ടി. ചെ​ല്‍സി​യെ മു​ന്നോ​ട്ടു ക​ട​ത്താ​തെ അ​വ​രു​ടെ പ​കു​തി​യി​ല്‍ത​ന്നെ നി​ര്‍ത്തി കളി​ച്ചു. ര​ണ്ടാം പ​കു​തി​യി​ലും ബാ​ഴ്‌​സ​ലോ​ണ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. 52-ാം മി​നി​റ്റി​ല്‍ ചെ​ല്‍സി പ്ര​തി​രോ​ധ​താ​രം മാ​ര്‍ക് ഗ്യൂ​ഹി​യു​ടെ വീ​ഴ്ച മു​ത​ലാ​ക്കി മാ​ര്‍കേ​സ് ര​ണ്ടാം ഗോ​ള്‍ നേ​ടി. ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ക്കാ​നു​ള്ള ചെ​ല്‍സി​യു​ടെ ശ്ര​മം ചെ​ല്‍സി​യും ആ​രം​ഭി​ച്ചു. ഹ​ഡ്‌​സ​ണ്‍ ഒ​ഡോ​യി​യു​ടെ ഫ്രീ​കി​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍ത്താ​തെ പു​റ​ത്തേ​ക്കു പോ​യി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ നാ​യ​ക​ന്‍ റൂ​യി​സ് ചെ​ല്‍സി​യു​ടെ വ​ല​യി​ല്‍ പ​ന്തെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.