മെ​​സിയും ബ്രാ​​ൻ​​ഡ് ആയി...
മെ​​സിയും ബ്രാ​​ൻ​​ഡ് ആയി...
Friday, April 27, 2018 12:55 AM IST
ബാ​​ഴ്സ​​ലോ​​ണ: നീ​​ണ്ട ഏ​​ഴു വ​​ർ​​ഷ​​ത്തെ നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ഫു​​ട്ബോ​​ൾ താ​​രം ല​​യ​​ണ​​ൽ മെ​​സി​​ക്ക് ത​​ന്‍റെ പേ​​ര് ബ്രാ​​ൻ​​ഡ് നെ​​യിം ആ​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം ല​​ഭി​​ച്ചു. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ ജ​​ന​​റ​​ൽ കോ​​ർ​​ട്ടി​​ന്‍റേ​​താ​​ണ് വി​​ധി. ഇ​​തോ​​ടെ മെ​​സി എ​​ന്ന പേ​​രി​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​പ​​ണി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ താ​​ര​​ത്തി​​നു സാ​​ധി​​ക്കും. കാ​​യി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കാ​​വും മെ​​സി എ​​ന്ന ബ്രാ​​ൻ​​ഡ് ഉ​​പ​​യോ​​ഗി​​ക്കു​​ക.

സ്പാ​​നി​​ഷ് സൈ​​ക്ലിം​​ഗ് ബ്രാ​​ൻ​​ഡ് ആ​​യ മാ​​സി ആ​​ണ് മെ​​സി എ​​ന്ന പേ​​ര് ബ്രാ​​ൻ​​ഡ് ആ​​ക്കു​​ന്ന​​തി​​നെ​​തി​​രേ നി​​ല​​കൊ​​ണ്ട​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് 2011ലാ​​ണ് മെ​​സി എ​​ന്ന പേ​​ര് ബ്രാ​​ൻ​​ഡ് ആ​​ക്ക​​ണ​​മെ​​ന്ന അ​​പേ​​ക്ഷ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ ഓ​​ഫീ​​സ് ഫോ​​ർ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ പ്രോ​​പ്പ​​ർ​​ട്ടി​​യി​​ൽ (ഇ​​യു​​ഐ​​പി​​ഒ) പ​​രാ​​തി ന​​ല്കി​​യ​​ത്.


ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വ​​രു​​മാ​​ന​​മു​​ള്ള ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ (763 കോ​​ടി രൂ​​പ) മെ​​സി (1023 കോ​​ടി രൂ​​പ) പി​​ന്ത​​ള്ളി​​യെ​​ന്ന് ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ മാ​​ഗ​​സി​​ൻ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കോ​​ട​​തി വി​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.