വീ​ണ്ടും സൂ​ര്യ​തേ​ജ​സ്
വീ​ണ്ടും സൂ​ര്യ​തേ​ജ​സ്
Friday, April 27, 2018 12:55 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​പി​​എ​​ലി​​ൽ സ​​ണ്‍ റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ മാ​​ജി​​ക് തു​​ട​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ചെ​​റി​​യ സ്കോ​​ർ പ്ര​​തി​​രോ​​ധി​​ച്ച് സ​​ണ്‍​റൈ​​സേ​​ഴ്സ് ജ​​യം നേ​​ടി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ സ​​ണ്‍ റൈ​​സേ​​ഴ്സി​​ന് 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 13 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. നാ​​ല് ഓ​​വ​​റി​​ൽ 14 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ അ​​ങ്കി​​ത് ര​​ജ​​പു​​ട്ടാ​​ണ് സ​​ണ്‍ റൈ​​സേ​​ഴ്സി​​നെ ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത്.

തു​​ട​​ർ​​ന്ന് റ​​ഷീ​​ദ് ഖാ​​നും (19 റ​​ണ്‍​സി​​നു മൂ​​ന്ന് വി​​ക്ക​​റ്റ്), ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നും (18 റ​​ണ്‍​സി​​നു ര​​ണ്ട് വി​​ക്ക​​റ്റ്), സ​​ന്ദീ​​പ് ശ​​ർ​​മ​​യും (17 റ​​ണ്‍​സി​​നു ര​​ണ്ട് വി​​ക്ക​​റ്റ്), ബേ​​സി​​ൽ ത​​ന്പി​​യും (14 റ​​ണ്‍​സി​​നു ര​​ണ്ട് വി​​ക്ക​​റ്റ്) തീ​​പ്പൊ​​രു ബൗ​​ളിം​​ഗ് ന​​ട​​ത്തി​​യ​​പ്പോ​​ൾ പ​​ഞ്ചാ​​ബ് കിം​​ഗ്സ് ഇ​​ല​​വ​​ൻ 19.2 ഓ​​വ​​റി​​ൽ 119നു ​​പു​​റ​​ത്ത്, സ​​ണ്‍ റൈ​​സേ​​ഴ്സി​​നു 13 റ​​ണ്‍​സ് ജ​​യ​​വും.

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്

സൂപ്പർ കിംഗ്സ് 6 5 1 0 10
കിംഗ്സ് ഇലവൻ 7 5 2 0 10
സൺ റൈസേഴ്സ് 7 5 2 0 10
നൈറ്റ് റൈഡേഴ്സ് 6 3 3 0 6
രാജസ്ഥാൻ റോയൽസ് 6 3 3 0 6
റോയൽ ചലഞ്ചേഴ്സ് 6 2 4 0 4
മുംബൈ ഇന്ത്യൻസ് 6 1 5 0 2
ഡെയർ ഡെവിൾസ് 6 1 5 0 2

മ​​നീ​​ഷ് പാ​​ണ്ഡെ​​യും (51 പ​​ന്തി​​ൽ 54 റ​​ണ്‍​സ്) ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നും (29 പ​​ന്തി​​ൽ 28 റ​​ണ്‍​സ്) പൊ​​രു​​തി​​യാ​​ണ് ഹൈദരാബാ ദിനെ മു​​ന്നോ​​ട്ട് ന​​യി​​ച്ച​​ത്. 19 പ​​ന്തി​​ൽ 21 റ​​ണ്‍​സ് എ​​ടു​​ത്ത് യൂ​​സ​​ഫ് പ​​ഠാ​​നാ​​ണ് പു​റ​ത്താ​കാ​തെ നി​ന്നു.

മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ പ​​ഞ്ചാ​​ബി​നാ​യി ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ലും (26 പ​​ന്തി​​ൽ 32 റ​​ണ്‍​സ്) ക്രി​​സ് ഗെ​​യ്‌​ലും (22 പ​​ന്തി​​ൽ 23 റ​​ണ്‍​സ്) ചേ​​ർ​​ന്ന് 55 റ​​ണ്‍​സ് നേ​​ടി. രാ​​ഹു​​ലി​​നെ ബൗ​​ൾ​​ഡാ​​ക്കി റ​​ഷീ​​ദ് ഖാ​​നും ഗെ​​യ്‌​ലി​​നെ പു​​റ​​ത്താ​​ക്കി ബേ​​സി​​ൽ ത​​ന്പി​യും സ​​ണ്‍ റൈ​​സേ​​ഴ്സി​​നെ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.