ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തി ബം​​ഗ​​ളൂ​​രു
ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തി ബം​​ഗ​​ളൂ​​രു
Tuesday, May 15, 2018 12:40 AM IST
ഇ​​ൻ​​ഡോ​​ർ: പ​​ഞ്ചാ​​ബ് കിം​​ഗ്സ് ഇ​​ല​​വ​​ന് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം തോ​​ൽ​​വി. കിം​​ഗ്സ് ഇ​​ല​​വ​​നെ പ​​ത്തു വി​​ക്ക​​റ്റി​​നു ത​​ക​​ർ​​ത്ത് ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് പ്ലേ ​​ഓ​​ഫ് സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി. പ​​ഞ്ചാ​​ബി​​നെ 15.1 ഓ​​വ​​റി​​ൽ 88 റ​​ണ്‍​സി​​ന് എ​​റി​​ഞ്ഞി​​ട്ട റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് 8.1 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ ജ​​യ​​ത്തി​​ലെ​​ത്തി. നാ​​ല് ഓ​​വ​​റി​​ൽ 23 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഉ​​മേ​​ഷ് യാ​​ദ​​വ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ പ​​ഞ്ചാ​​ബി​​ന്‍റെ ഒ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 36 റ​​ണ്‍​സ് വ​​രെ​​യേ നീ​​ണ്ടു​​ള്ളൂ. ലോ​​കേ​​ഷ് രാ​​ഹു​​ൽ (15 പ​​ന്തി​​ൽ 21 റ​​ണ്‍​സ്), ക്രി​​സ് ഗെ​​യ്ൽ (14 പ​​ന്തി​​ൽ 18 റ​​ണ്‍​സ്), ആ​​രോ​​ണ്‍ ഫി​​ഞ്ച് (23 പ​​ന്തി​​ൽ 26 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് പ​​ഞ്ചാ​​ബ് ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട​​ക്കം ക​​ണ്ട​​ത്. ചെ​​റി​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റ് വീ​​ശാ​​നി​​റ​​ങ്ങി​​യ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും (28 പ​​ന്തി​​ൽ 48 നോ​​ട്ടൗ​​ട്ട്), പാ​​ർ​​ഥി​​വ് പ​​ട്ടേ​​ലും (22 പ​​ന്തി​​ൽ 40 നോ​​ട്ടൗ​​ട്ട്) റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.