ഹോ​​ക്കി: ഇ​​ന്ത്യ​​ക്കു ര​​ണ്ടാം ജ​​യം
Thursday, May 17, 2018 1:30 AM IST
ഡോ​​ങ്ഹാ​​യ് സി​​റ്റി (ദ​​ക്ഷി​​ണ​​കൊ​​റി​​യ): ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി വ​​നി​​താ ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ന​​വ്നീ​​ത് കൗ​​റി​​ന്‍റെ ഹാ​​ട്രി​​ക്കി​​ൽ ജ​​പ്പാ​​നെ 4-1നു ​​കീ​​ഴ​​ട​​ക്കി​​യ ഇ​​ന്ത്യ ഇ​​ന്ന​​ലെ ചൈ​​ന​​യെ 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

വ​​ന്ദ​​ന ക​​ത​​റി​​യ​​യു​​ടെ ഇ​​ര​​ട്ടഗോ​​ളാ​​ണ് ചൈ​​ന​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ​​ക്കു ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. നാ​​ല്, 11 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു വ​​ന്ദ​​ന​​യു​​ടെ ഗോ​​ളു​​ക​​ൾ. ഗു​​ർ​​ജി​​ത് കൗ​​റി​​ന്‍റെ (51-ാം മി​​നി​​റ്റ്) വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം ഗോ​​ൾ. വെ​​ൻ ഡാ​​ൻ (15-ാം മി​​നി​​റ്റ്) ആ​​ണ് ചൈ​​ന​​യു​​ടെ ഗോ​​ൾ നേ​​ടി​​യ​​ത്.