ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ സെ​റീ​ന​യ്ക്ക് സീ​ഡിംഗില്ല
ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ സെ​റീ​ന​യ്ക്ക് സീ​ഡിംഗില്ല
Wednesday, May 23, 2018 1:13 AM IST
പാ​രീ​സ്: മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സെ​റീ​ന വി​ല്യം​സി​ന് ഈ ​വ​ര്‍ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ് സീ​ഡി​ംഗില്ലെ​ന്ന് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​മാ​സം 27 മു​ത​ല്‍ ജൂ​ണ്‍ 10 വ​രെ​യാ​ണ് റോ​ളം​ഗ് ഗാ​രോ​യി​ലെ ക്ലേ ​കോ​ര്‍ട്ടി​ല്‍ മ​ത്സ​ര​ങ്ങ​ള്‍.

2017ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജ​യ​ത്തി​നു​ശേ​ഷം പ്ര​സ​വാ​വ​ധി​ക്കാ​യി ടെ​ന്നീ​സി​ല്‍നി​ന്നു മാ​റി​നി​ന്ന സെ​റീ​ന മാ​ര്‍ച്ചി​ലാ​ണ് കോ​ര്‍ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്തി​യ​ത്. തി​രി​ച്ചു​വ​ര​വി​ല്‍ ര​ണ്ടു ത​വ​ണ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടി​യ സെ​റീ​ന ഇ​ന്ത്യ​ന്‍ വെ​ല്‍സി​ലും മ​യാ​മി​യി​ലും തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി. അ​തി​നു​ശേ​ഷം ന​ട​ന്ന ക്ലേ​കോ​ര്‍ട്ട് ടൂ​ര്‍ണ​മെ​ന്‍റു​ക​ളാ​യ മാ​ഡ്രി​ഡ്, റോം ​ഓ​പ്പ​ണു​ക​ളി​ല്‍നി​ന്നു പി​ന്‍മാ​റു​ക​യും ചെ​യ്തു. നി​ല​വി​ലെ റാ​ങ്കിം​ഗി​ല്‍ 453-ാം സ്ഥാ​ന​ത്താ​ണ്, 23 ഗ്രാ​ന്‍സ് ലാം ​കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ അ​മേ​രി​ക്ക​ന്‍ താ​രം. ഡ​ബ്ല്യു​ടി​എ​യു​ടെ പ്ര​ത്യേ​ക റാ​ങ്കിം​ഗ് നി​യ​മ​പ്ര​കാ​രം സെ​റീ​ന മാ​റി​നി​ന്ന സ​മ​യ​ത്തെ റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണ് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റ് ഓ​ഫീ​ഷ്യ​ല്‍സ് ഡ​ബ്ല്യു​ടി​എ​യു​ടെ റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ളി​ക്കാ​രു​ടെ സീ​ഡ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.