സെ​​റീ​​ന വില്യംസ് പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്
Tuesday, June 5, 2018 12:49 AM IST
പാ​​രീ​​സ്: അ​​മ്മ​​യാ​​യ​​ശേ​​ഷം ഗ്രാ​​ൻ​​സ്‌​ലാം ​ടൂ​​ർ​​ണ​​മെ​​ന്‍റി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സ് ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​രി​​ക്കേ​​റ്റു പു​​റ​​ത്ത്. സെ​​ർ​​വ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ മ​​സി​​ലി​​നു പ​​രി​​ക്കേ​​റ്റ സെ​​റീ​​ന മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് പി​​ൻ​​വാ​​ങ്ങി​​യ​​തോ​​ടെ ഷ​​റ​​പ്പോ​​വ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. സ്കാ​​നിം​​ഗ് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും യു​​എ​​സ് ഓ​​പ്പ​​ണി​​നു മു​​ന്പ് പ​​രി​​ക്ക് ഭേ​​ദ​​മാ​​കു​​മോ​​എ​​ന്നാ​​ണ് ഇ​​നി അ​​റി​​യേ​​ണ്ട​​തെ​​ന്നും 23 ഗ്രാ​​ൻ​​സ്‌​ലാം ​നേ​​ടി​​യ സെ​​റീ​​ന പി​​ന്നീ​​ട് പ​​റ​​ഞ്ഞു. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​ർ, റൊ​​മാ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പ് എ​​ന്നി​​വ​​രും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.


പു​​രു​​ഷ സിം​​ഗി​​ൾസി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ജ​​ർ​​മ​​നി​​യു​​ടെ മാ​​ക്സി​​ല​​ൻ മാ​​ർ​​ട​​റെ​​യാ​​ണ് ന​​ദാ​​ൽ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-3, 6-2, 7-6(7-4). അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട മാ​​ര​​ത്ത​​ണ്‍ പോ​​രാ​​ട്ട​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കെ​​വി​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ണെ മ​​റി​​ക​​ട​​ന്ന് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഡി​​യേ​​ഗോ ഷ്വാ​​റ്റ്സ്മാ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.