റിക്കാർഡുകളുടെ സിആർ 7
Sunday, June 17, 2018 2:22 AM IST
നാ​ലു ലോ​ക​ക​പ്പി​ലും ഗോ​ള്‍- സ്‌​പെ​യി​നെ​തി​രേ ഗോ​ള്‍ നേ​ടി​യ​തോ​ടെ നാ​ലു ലോ​ക​ക​പ്പു​ക​ളിൽ ഗോ​ള്‍ നേ​ടു​ന്ന നാ​ലാ​മ​ത്തെ താ​രം. ബ്ര​സീ​ലി​ന്‍റെ പെ​ലെ (1958-70), വെ​സ്റ്റ് ജ​ര്‍മ​നി​യു​ടെ ഉ​വേ സീ​ല​ര്‍ (1958-70), ജ​ര്‍മ​നി​യു​ടെ മി​റോ​സ്ലാ​വ് ക്ലോ​സെ (2002-14) എ​ന്നി​വ​രാ​ണ് മു​മ്പ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​വ​ര്‍.

എ​ട്ട് പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ലും ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ന്‍ (2004, 2008, 2012, 2016 യൂ​റോ ക​പ്പ്, 2006, 2010, 2014, 2018 ലോ​ക​ക​പ്പ്).

ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​നെ​തി​രേ ഹാ​ട്രി​ക് നേ​ടു​ന്ന ആ​ദ്യ താ​രം. ഒ​രു യൂ​റോ​പ്യ​ന്‍ ക​ളി​ക്കാ​ര​ന്‍റെ അ​ന്താ​രാ​ഷ്‌ട്ര ഗോ​ള്‍ പ​ട്ടി​ക​യി​ല്‍ 84 ഗോ​ളു​മാ​യി ഹം​ഗ​റി​യു​ടെ ഫ്രാ​ങ്ക് പു​ഷ്‌​കാ​സി​നൊ​പ്പം ഒ​ന്നാ​മ​ത്. 1945 മു​ത​ല്‍ 1956 വ​രെ​യു​ള്ള കാ​ല​ത്താ​ണ് പു​ഷ്‌​കാ​സ് ഹം​ഗ​റി​ക്കു​വേ​ണ്ടി ക​ളി​ച്ച​ത്. എ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​മാ​യി ഇ​നി റൊ​ണാ​ള്‍ഡോ​യ്ക്കു മു​ന്നി​ലു​ള്ള​ത് ഇ​റാ​ന്‍ ഇ​തി​ഹാ​സ താ​രം അ​ലി ഡാ​യി​യാ​ണ്. 1993 മു​ത​ല്‍ 2006വ​രെ ക​ളി​ച്ച ഡാ​യി​യു​ടെ പേ​രി​ല്‍ 109 അ​ന്താ​രാ​ഷ്‌ട്ര ​ഗോ​ളാ​ണു​ള്ള​ത്.


33 വ​യ​സും 130 ദി​വ​സ​വും പ്രാ​യ​മു​ള്ള റൊ​ണാ​ള്‍ഡോ ലോ​ക​ക​പ്പി​ല്‍ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള ക​ളി​ക്കാ​ര​നാ​യി. ഹോ​ള​ണ്ടി​ന്‍റെ റോ​ബ് റെ​ന്‍സെ​ന്‍ബ്രി​ങ്ക് ഇ​റാ​നെ​തി​രേ 1978 ലോ​ക​ക​പ്പി​ല്‍ ഹാ​ട്രി​ക് നേ​ടി​യ​പ്പോ​ള്‍ 30 വ​യ​സും 335 ദി​വ​സ​വു​മാ​യി​രു​ന്നു.

ക​രി​യ​ര്‍ ഹാ​ട്രി​ക് 51 എ​ണ്ണം, പോ​ര്‍ച്ചു​ഗ​ലി​നു​വേ​ണ്ടി ആ​റ്. ഒ​രു പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പോ​ര്‍ച്ചു​ഗ​ലി​നു​വേ​ണ്ടി താ​ര​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ നേ​രി​ട്ടു​ള്ള ഫ്രീ​കി​ക്ക് ഗോ​ള്‍. 45-ാമ​ത്തെ ഉ​ദ്യ​മ​ത്തി​ലാ​ണ് ഗോ​ള്‍.

പോ​ര്‍ച്ചു​ഗ​ലി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ ഗോ​ള്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ നാ​ലാം മി​നി​റ്റി​ല്‍. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ പോ​ര്‍ച്ചു​ഗ​ലി​ന്‍റെ വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ ഗോ​ളാ​ണി​ത്. 1966 ലോ​ക​ക​പ്പി​ല്‍ ആ​ദ്യ​മി​നി​റ്റി​ല്‍ ഹൊ​സെ അ​ഗ​സ്‌​റ്റോ നേ​ടി​യ ഗോ​ളാ​ണ് റി​ക്കാ​ര്‍ഡ്.

എ​കാ​തെ​റി​ന്‍ബ​ര്‍ഗ്: ഗ്രൂ​പ്പ് എ​യി​ല്‍ ഉ​റു​ഗ്വെ​ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഈ​ജി​പ്തി​നെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.