ക​വാ​നി​യു​ടെ മ​ക്ക​ള്‍ സ​ല​യു​ടെ ആ​രാ​ധ​ക​ര്‍!
ക​വാ​നി​യു​ടെ മ​ക്ക​ള്‍ സ​ല​യു​ടെ ആ​രാ​ധ​ക​ര്‍!
Tuesday, June 19, 2018 1:01 AM IST
ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നു​ശേ​ഷം ക​ളി​ക്കാ​ര്‍ ജ​ഴ്‌​സി പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​തു പ​തി​വ്. പ​ര​സ്പ​ര​മു​ള്ള ബ​ഹു​മാ​ന​വും വം​ശീ​യ​പ​ര​മാ​യി ത​ങ്ങ​ള്‍ ത​മ്മി​ല്‍ വ്യ​ത്യാ​സ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും ഒ​ന്നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കാ​നു​മാ​ണ് ജ​ഴ്‌​സി കൈ​മാ​റ്റം​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ലും അ​തി​നു മാ​റ്റ​മി​ല്ല.

ഗ്രൂ​പ്പ് എ​യി​ല്‍ ഉ​റു​ഗ്വെ​യും ഈ​ജി​പ്തും ഏ​റ്റു​മു​ട്ടി​യ ശേ​ഷം ജ​ഴ്‌​സി കൈ​മാ​റ്റം ന​ട​ന്നു. ഈ​ജി​പ്ഷ്യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ മു​ഹ​മ്മ​ദ് സ​ല​യു​ടെ ജ​ഴ്‌​സി ഉ​റു​ഗ്വെ​യു​ടെ എ​ഡി​ന്‍സ​ണ്‍ ക​വാ​നി വാ​ങ്ങി. ക​വാ​നി​യി​ല്‍നി​ന്നു തി​രി​ച്ച് സ​ല​യും വാ​ങ്ങി. ആ ​മ​ത്സ​ര​ത്തി​ല്‍ സ​ല ക​ളി​ച്ചി​രു​ന്നി​ല്ല. ത​ന്‍റെ മ​ക്ക​ള്‍ സ​ല​യു​ടെ ആ​രാ​ധ​ക​രാ​ണെ​ന്നും അ​വ​ർ​ക്കു​ള്ള സ​മ്മാ​ന​മാ​യാ​ണ് ജ​ഴ്‌​സി​യെ​ന്നു ഉ​റു​ഗ്വെ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ പ​റ​ഞ്ഞു. മക്കൾക്ക് സലയുടെ കളിയാണ് തന്‍റേതിനേക്കാൾ ഇഷ്ടമെന്നും കവാനി കൂട്ടിച്ചേർത്തു.


അതേസമയം, ഇന്ന് റഷ്യക്കെതിരേ സല ഇറങ്ങുമെന്ന് ഈജിപ്ത് ടീം വൃത്തങ്ങൾ സൂചിപ്പിച്ചു. പരിക്കേറ്റ് വിശ്രമത്തി ലുള്ള സല ഈജിപ്തിന്‍റെ ആദ്യ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.