ഓ​​സി​​ലി​​നെ വി​​മ​​ർ​​ശി​​ച്ച് മ​​ത്തേ​​വൂ​​സ്
Thursday, June 21, 2018 12:56 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പി​​ൽ മെ​​ക്സി​​ക്കോ​​യ്ക്കെ​​തി​​രേ ജ​​ർ​​മ​​നി അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ ടീ​​മി​​നെ​​തി​​രേ രൂ​​ക്ഷ​​മാ​​യ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി മു​​ൻ താ​​ര​​ങ്ങ​​ളും. മു​​ൻ ക്യാ​​പ്റ്റ​​ൻ ലോ​​ത​​ർ മ​​ത്തേ​​വൂ​​സ് മ​​ധ്യ​​നി​​ര​​താ​​രം മെ​​സ്യൂ​​ട്ട് ഓ​​സി​​ലി​​നെ നി​​ശി​​ത​​മാ​​യി വി​​മ​​ർ​​ശി​​ച്ചു.

ഹൃ​​ദ​​യം​​കൊ​​ണ്ട​​ല്ല ഓ​​സി​​ൽ ക​​ളി​​ച്ച​​തെ​​ന്നും, അ​​യാ​​ളു​​ടെ ക​​ളി​​യി​​ൽ സ​​ന്തോ​​ഷ​​മോ ക​​ളി​​യോ​​ടു​​ള്ള താ​​ത്പ​​ര്യ​​മോ ക​​ണ്ടി​​ല്ലെ​​ന്നും മ​​ത്തേ​​വൂ​​സ് വി​​മ​​ർ​​ശി​​ച്ചു. പൂ​​ർ​​ണ​​മാ​​യും നെ​​ഗ​​റ്റീ​​വാ​​യി​​രു​​ന്നു ഓ​​സി​​ൽ എ​​ന്നും മ​​ത്തേ​​വൂ​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ലോ​​ക​​ക​​പ്പി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നാ​​യി​​രു​​ന്നു ജ​​ർ​​മ​​നി​​യു​​ടെ തോ​​ൽ​​വി. 90 മി​​നി​​റ്റും ക​​ള​​ത്തി​​ലു​​ണ്ടാ​​യി​​ട്ടും ഓ​​സി​​ലി​​നു കാ​​ര്യ​​മാ​​യ സ്വാ​​ധീ​​ന​​മൊ​​ന്നും ചെ​​ലു​​ത്താ​​നാ​​യി​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.