നെ​​യ്മ​​റു​​ടെ ആനന്ദാശ്രു!
നെ​​യ്മ​​റു​​ടെ ആനന്ദാശ്രു!
Sunday, June 24, 2018 1:43 AM IST
കോ​​സ്റ്റാ​​റി​​ക്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യത്തിനു​​ശേ​​ഷം നെ​​യ്മ​​ർ എ​​ന്തി​​ന് ക​​ര​​ഞ്ഞു​​വെ​​ന്ന് ആ​​രാ​​ധ​​ക​​ർ​​ക്കുപോലും സംശയം. ക​​ര​​ച്ചി​​ൽ കാ​​മ​​റ​​കൾ ഒ​​പ്പി​​യെ​​ടു​​ത്തു. സംഭവം ചർച്ചയായതോടെ എ​​ന്തി​​നാ​​ണ് മൈ​താ​ന​ത്ത് മു​ട്ടി​ൽ​നി​ന്ന് ക​​ര​​ഞ്ഞ​​തെ​​ന്ന വിശദ്ധീകരണമുമായി നെ​​യ്മ​​ർ എത്തി.

ഞാ​​ൻ ഇ​​വി​​ടം വ​​രെ എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത് എ​​ങ്ങ​നെയെ​ന്ന് ആ​ർ​ക്കും അ​​റി​​യ​​ില്ല. സ​​ന്തോ​​ഷ​​ത്തി​​ന്‍റേ​താ​​യി​​രു​​ന്നു ആ ​​ക​​ണ്ണീ​​ർ. എ​​ന്‍റെ ജീ​​വി​​ത​​ത്തി​​ൽ ഒ​ന്നും അ​​നാ​​യാ​​സം​​നേ​​ടി​​യ​​ത​​ല്ല! സ്വ​​പ്നം തു​​ട​​രു​​ക​​യാ​​ണ്. സ്വ​​പ്ന​​മ​​ല്ല, ല​​ക്ഷ്യം- സമൂഹമാധ്യമങ്ങളിൽ നെയ്മർ കുറിച്ചു.

ലോ​​ക​​ത്തെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ഫു​​ട്ബോ​​ൾ താ​​രം ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് മ​​ത്സ​​ര​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി​​രു​​ന്നു. ക​​ള​​ത്തി​​ൽ റ​​ഫ​​റി​​യു​​മാ​​യി ത​​ർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രു​​ന്നു. റ​​ഫ​​റി​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ൾ ബ്ര​​സീ​​ലി​​നെ​​തി​​രാ​​കു​​ന്ന​​തും താ​​ര​​ത്തെ ചൊ​​ടി​​പ്പി​​ച്ചു.


ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ട​​വേ​​ള​​യ്ക്കു പി​​രി​​ഞ്ഞ​​പ്പോ​​ൾ ട​​ണ​​ലി​​ൽ​​വ​​ച്ചും റ​​ഫ​​റി​​യു​​മാ​​യി ത​​ർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ട്ടു. ഇ​​വ​​ർ​​ക്കു ചു​​റ്റും ബ്ര​​സീ​​ലി​​ന്‍റെ സ​​ഹാ​​യി​​ക​​ൾ നി​​ല​​യു​​റ​​പ്പി​​ച്ചെ​​ങ്കി​​ലും ആ​​രും നെ​​യ്മ​​റെ മാ​​റ്റാ​​ൻ ത​​യാ​​റാ​​യി​​ല്ല. സ​​ഹ​​താ​​രം മാ​​ഴ്സ​​ലോ ഇ​​ട​​പെ​​ട്ട് റ​​ഫ​​റി​​യോ​​ട് മാ​​പ്പ് പ​​റ​​ഞ്ഞ​​തി​​നു​​ശേ​​ഷം നെ​​യ്മ​​റെ കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ൽ ബ്ര​​സീ​​ലി​​ന്‍റെ ഗോ​​ളു​​ക​​ളി​​ൽ ഒ​​ന്ന് നെ​​യ്മ​​റു​​ടേ​​താ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.