ദീ​പ​ശി​ഖ പു​ടി​നി​ൽനി​ന്ന് ഖ​ത്ത​ർ അ​മീ​ർ ഏ​റ്റു​വാ​ങ്ങും
ദീ​പ​ശി​ഖ പു​ടി​നി​ൽനി​ന്ന്   ഖ​ത്ത​ർ അ​മീ​ർ ഏ​റ്റു​വാ​ങ്ങും
Sunday, July 15, 2018 1:29 AM IST
മോ​​സ്കോ: ഇ​​രു​​പ​​ത്തി​​യൊ​​ന്നാ​​മ​​ത് ഫി​​ഫ ലോ​​ക​​ക​​പ്പി​​ന്‍റെ ഫൈ​​ന​​ൽ വി​​സി​​ൽ ഇ​​ന്ന് മു​​ഴ​​ങ്ങു​​ന്ന​​തോ​​ടെ 31 ദി​​വ​​സ​​ങ്ങ​​ളാ​​യി അ​​ര​​ങ്ങേ​​റി​​യ മാ​​മാ​​ങ്ക​​ത്തി​​ന്‍റെ കൊ​​ടി​​യി​​റ​​ങ്ങും. ഫൈന​​ലി​​ൽ മ​​ൽ​​സ​​ര​​ത്തി​​നു​​ശേ​​ഷം അടുത്ത ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​തി​​ഥേയത്വം ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഖ​​ത്ത​​ർ ഏ​​റ്റു​​വാ​​ങ്ങും. റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ളാ​​ഡി​​മി​​ർ പു​​ടി​​ൻ ഖ​​ത്ത​​ർ ഭ​​ര​​ണാ​​ധി​​കാ​​രി അ​​മീ​​ർ ഷൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് അ​​ൽ​​താ​​നി​​ക്കു ദീ​​പ​​ശി​​ഖ കൈ​​മാ​​റും.

ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് 2022 ന​​വം​​ബ​​ർ 21 മു​​ത​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഫി​​ഫ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഫൈ​​ന​​ൽ മ​​ൽ​​സ​​രം ഖ​​ത്ത​​റി​​ന്‍റെ ദേ​​ശീ​​യ​​ദി​​ന​​മാ​​യ ഡി​​സം​​ബ​​ർ 18നു ​​ന​​ട​​ക്കും. 28 ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന മ​​ൽ​​സ​​ര​​ത്തി​​ൽ 48 ടീ​​മു​​ക​​ൾ ഉ​​ണ്ടാ​​യേ​​ക്കു​​മെ​​ന്ന് ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ഇ​​ൻ​​ഫ​​ന്‍റി​​നോ സൂ​​ചി​​പ്പി​​ച്ചി​​രു​​ന്നു. യൂ​​റോ​​പ്പി​​ലെ വി​​വി​​ധ ഫു​​ട്ബോ​​ൾ ലീ​​ഗു​​ക​​ളെ ബാ​​ധി​​ക്കാ​​ത്ത വി​​ധ​​ത്തി​​ലാ​​യി​​രി​​ക്കും 2022 ലെ ​​ലോ​​ക​​ക​​പ്പ് ക്ര​​മീ​​ക​​രി​​ക്കു​​ക. 20,000 കോ​​ടി ഡോ​​ള​​റാ​​ണ് ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ന്‍റെ ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.


സ​​മാ​​പ​​നം പൊ​​ടി​​പൊ​​ടി​​ക്കും

റ​​ഷ്യ​​യി​​ലെ ലു​​ഷ്നികി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​വും സ​​മാ​​പ​​ന ആ​​ഘോ​​ഷ​​വും ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​വും ന​​ട​​ക്കു​​ക. വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണ് സ​​മാ​​പ​​ന​​ത്തി​​ന്‍റെ തു​​ട​​ക്കം. അ​​മേ​​രി​​ക്ക​​ൻ മെ​​ഗാ​​സ്റ്റാ​​ർ വി​​ൽ സ്മി​​ത്ത്, നി​​ക്കി ജാം, ​​കൊ​​സൊ​​വോ ഗാ​​യി​​ക ഇ​​റാ എ​​സ്ട്രെ​​ഫി തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സം​​ഗീ​​ത പ​​രി​​പാ​​ടി സ​​മാ​​പ​​ന​​ത്തി​​ന് കൊ​​ഴു​​പ്പേ​​കും.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.