സി​​ആ​​ർ7 ജ​​ഴ്സി വി​​റ്റ് യുവന്‍റസ് നേടിയത് 414 കോ​​ടി രൂ​​പ!
സി​​ആ​​ർ7 ജ​​ഴ്സി വി​​റ്റ് യുവന്‍റസ് നേടിയത് 414 കോ​​ടി രൂ​​പ!
Friday, July 20, 2018 1:02 AM IST
മി​​ലാ​​ൻ: റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ​​നി​​ന്ന് യു​​വ​​ന്‍റ​​സി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പേ​​രി​​ലു​​ള്ള ജ​​ഴ്സി​​വി​​റ്റ് ക്ല​​ബ്ബ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 414 കോ​​ടി രൂ​​പ! റൊ​​ണാ​​ൾ​​ഡോ​​യു​​ടെ വ​​ര​​വോ​​ട് യു​​വ​​ന്‍റ​​സ് എ​​ഫ്സി ക്ല​​ബ്ബി​​ന്‍റെ ഓഹരിക്കു സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ലും വ​​ൻ​​വ​​ർ​​ധ​​ന ഉ​​ണ്ടാ​​യി​​രു​​ന്നു. 897 കോ​​ടി രൂ​​പ​​യാ​​ണ് പോ​​ർ​​ച്ചു​​ഗീ​​സ് താ​​ര​​ത്തി​​ന്‍റെ ട്രാ​​ൻ​​സ്ഫ​​റി​​നാ​​യി യു​​വ​​ന്‍റ​​സ് സ്പാ​​നി​​ഷ് ക്ല​​ബാ​​യ റ​​യ​​ലി​​നു ന​​ല്കി​​യ​​ത്.


അ​​തി​​നി​​ടെ 16 ല​​ക്ഷം രൂ​​പ ഗ്രീ​​ക്ക് ഹോ​​ട്ട​​ലി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ടി​​പ്പ് ന​​ല്കി​​യും റൊ​​ണാ​​ൾ​​ഡോ വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കു​​മൊ​​പ്പം താ​​മ​​സി​​ച്ച ഹോ​​ട്ട​​ലി​​ലാ​​ണ് 17,850 പൗ​​ണ്ട് (16 ല​​ക്ഷം രൂ​​പ) ടി​​പ്പ് ന​​ല്കി​​യ​​ത്. യു​​വ​​ന്‍റ​​സ് റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ഒ​​രു ആ​​ഴ്ച ന​​ല്കു​​ന്ന ശ​​ന്പ​​ളം അ​​ഞ്ച് ല​​ക്ഷം പൗ​​ണ്ട് (4.48 കോ​​ടി രൂ​​പ) ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.