വി​​നീ​​ഷ്യ​​സി​​നെ റ​​യ​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു
വി​​നീ​​ഷ്യ​​സി​​നെ റ​​യ​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു
Saturday, July 21, 2018 1:05 AM IST
മാ​​ഡ്രി​​ഡ്: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ലേ​​ക്ക് കൂ​​ടു​​മാ​​റു​​ക​​യും ബെ​​ൽ​​ജി​​യം താ​​രം ഏ​​ഡ​​ൻ അ​​സാ​​റി​​നാ​​യി ശ്ര​​മി​​ക്കു​​ന്ന​​താ​​യു​​ള്ള വാ​​ർ​​ത്ത​​ക​​ൾ പ​​ര​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​നി​​ടെ സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ൽ മാ​​ഡ്രി​​ഡ് ബ്ര​​സീ​​ൽ കൗ​​മാ​​ര​​താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​നെ ഇ​​ന്ന​​ലെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ചു.

പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ വി​​നീ​​ഷ്യ​​സി​​നെ ഇ​​ന്ന​​ലെ​​യാ​​ണ് ബെ​​ർ​​ണ​​ബ്യൂ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ക്ല​​ബ് ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. 348 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് വി​​നീ​​ഷ്യ​​സി​​നെ ഫ്ളെ​​മിം​​ഗോ ക്ല​​ബ്ബി​​ൽ​​നി​​ന്ന് റ​​യ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പ​​ത്തൊ​​ന്പ​​ത് വ​​യ​​സി​​ൽ​​താ​​ഴെ​​യു​​ള്ള താ​​ര​​ത്തി​​നു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യാ​​ണി​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ത​​ന്നെ ക്ല​​ബ്ബു​​ക​​ൾ ത​​മ്മി​​ൽ വി​​നീ​​ഷ്യ​​സി​​ന്‍റെ ട്രാ​​ൻ​​സ്ഫ​​റി​​ൽ ക​​രാ​​റാ​​യി​​രു​​ന്നു.


അ​​തി​​നി​​ടെ 1,529 കോ​​ടി രൂ​​പ​​യ്ക്ക് ചെ​​ൽ​​സി​​യി​​ൽ​​നി​​ന്ന് ബെ​​ൽ​​ജി​​യം താ​​രം ഏ​​ഡ​​ൻ അ​​സാ​​റി​​നെ റ​​യ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​യി സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ലെ10​​സ്പോ​​ർ​​ട്ട് ആ​​ണ് ഇ​​ക്കാ​​ര്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. അ​​തി​​നി​​ടെ അ​​സാ​​റി​​നെ മു​​ൻ​​നി​​ർ​​ത്തി ചെ​​ൽ​​സി ഇ​​ന്ന​​ലെ അ​​വ​​രു​​ടെ എ​​വേ കി​​റ്റ് പ്ര​​കാ​​ശ​​നം ചെ​​യ്തു. അ​​സാ​​റും ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഫ്ര​​ഞ്ച് ടീ​​മി​​ന്‍റെ വി​​ശ്വ​​സ്ത താ​​ര​​മാ​​യ കാ​​ന്‍റെ​​യു​​മാ​​ണ് ചെ​​ൽ​​സി ട്വി​​റ്റ​​റി​​ൽ പോ​​സ്റ്റ് ചെ​​യ്ത ചി​​ത്ര​​ത്തി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.