ബാ​ഴ്‌​സ​ലോണയി​ല്‍ ചേ​ക്കേ​റാ​നൊ​രു​ങ്ങി പോ​ഗ്ബ
ബാ​ഴ്‌​സ​ലോണയി​ല്‍  ചേ​ക്കേ​റാ​നൊ​രു​ങ്ങി പോ​ഗ്ബ
Thursday, August 9, 2018 12:13 AM IST
ല​ണ്ട​ന്‍: ഫ്ര​ഞ്ച് ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ലോ​ക​ക​പ്പ് താ​രം പോ​ള്‍ പോ​ഗ്ബ സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ ചേ​ക്കേ​റാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ താ​ര​മാ​യ പോ​ഗ്ബ പ​രി​ശീ​ല​ക​ന്‍ ഹൊ​സെ മൗ​റി​ഞ്ഞോ​യു​മാ​യി അ​ത്ര ന​ല്ല ബ​ന്ധ​ത്തി​ല്ല. ഇ​താ​ണ് പോ​ഗ്ബ​യെ ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്. ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ക്രൊ​യേ​ഷ്യ​യെ 4-2ന് ​തോ​ല്‍പ്പി​ച്ച മ​ത്സ​ര​ത്തി​ല്‍ പോ​ഗ്ബ ഗോ​ള്‍ നേ​ടി​യി​രു​ന്നു. ബാ​ഴ്‌​സ​യു​മാ​യി 11.5 കോ​ടി ഡോ​ള​റി​ല്‍ അ​ഞ്ചു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഫ്ര​ഞ്ച് മ​ധ്യ​നി​ര​താ​ര​മെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

2016ലാ​ണ് പോ​ഗ്ബ യു​വ​ന്‍റ​സി​ല്‍നി​ന്ന് യു​ണൈ​റ്റ​ഡു​മാ​യി ക​രാ​റി​ലാ​യ​ത്. ഈ ​സീ​സ​ണി​ല്‍ യു​ണൈ​റ്റ​ഡ് ക​ളി​ക്കാ​രെ വാ​ങ്ങു​ന്ന​കാ​ര്യ​ത്തി​ല്‍ വ​ലി​യ നീ​ക്ക​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്ന് സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍ഡ​ര്‍ യെ​രി മി​ന, മി​ഡ്ഫീ​ല്‍ഡ​ര്‍ ആ​ന്ദ്രെ ഗോ​മ​സ് എ​ന്നി​വ​രെ സ്വ​ന്ത​മാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.


പോ​ഗ്ബ ക്ല​ബ് വി​ട്ടാ​ല്‍ത​ന്നെ അ​തി​നു പ​ക​രം ആളെ കണ്ടെത്താൻ യു​ണൈ​റ്റ​ഡി​ന് അ​ധി​കം സ​മ​യ​വു​മി​ല്ല. ഇ​ന്ന് പാ​തി​രാ​ത്രി​യോ​ടെ പ്രീ​മി​യ​ര്‍ ലീ​ഗ് ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ അ​വ​സാ​നി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പോ​ഗ്ബ​യു​ടെ മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ യു​ണൈ​റ്റ​ഡി​ല്‍നി​ന്നു പ്ര​തി​ക​ര​ണ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ക്ല​ബ് മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ല​ബ് എ​ക്‌​സി​ക്യൂ​ട്ടി​വ് ചെ​യ​ര്‍മാ​ന്‍ എ​ഡ് വു​ഡ് വാ​ര്‍ഡി​നു ക​ത്തൊ​ന്നും ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യേ ലാ ​ലി​ഗ​യി​ലെ ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ അ​ട​യ്ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.