മ​നു​വി​നെ​യും അ​നീ​ഷി​നെ​യും സ​മ്മ​ര്‍ദ​ത്തി​ലാ​ക്ക​രു​തെ​ന്ന്
മ​നു​വി​നെ​യും അ​നീ​ഷി​നെ​യും  സ​മ്മ​ര്‍ദ​ത്തി​ലാ​ക്ക​രു​തെ​ന്ന്
Sunday, August 12, 2018 1:06 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ കൗ​മാ​ര ഷൂ​ട്ട​ര്‍മാ​രാ​യ മ​നു ഭാ​ക​റെ​യും അ​നീ​ഷ് ഭ​ന്‍വാ​ല​യെ​യും സ​മ്മ​ര്‍ദ​ത്തി​ലാ​ക്ക​രു​തെ​ന്ന് നാ​ലു ത​വ​ണ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഷൂ​ട്ടിം​ഗി​ല്‍ സ്വ​ര്‍ണം നേ​ടി​യ ജ​സ്പാ​ല്‍ റാ​ണ പ​റ​ഞ്ഞു. ഇ​വ​രി​ല്‍നി​ന്ന് കൂടുതൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ഇ​വ​ര്‍ക്ക് കൂ​ടു​ത​ല്‍ സ​മ്മ​ദ​മു​ണ്ടാ​ക്കു​മെ​ന്നും ഇ​വ​രെ വ​ലു​താ​യി ശ്ര​ദ്ധി​ക്കാ​തി​രു​ന്നാ​ല്‍ ഇ​രു​വ​ര്‍ക്കും ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​ക​ര്‍ക്കു 16 വ​യ​സും ഭ​ന്‍വാ​ല​യ്ക്ക് 15 വ​യ​സു​മാ​ണ്. ഇ​രു​വ​രും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ലും 25 മീ​റ്റ​ര്‍ റാ​പ്പി​ഡ് ഫ​യ​റി​ലും സ്വ​ര്‍ണം നേ​ടി​യി​രു​ന്നു.

ഭ​ന്‍വാ​ല സീ​നി​യ​ര്‍ ടീ​മി​നൊ​പ്പ​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഭോ​പ്പാ​ലി​ല്‍ ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ കോ​ച്ച് റാ​ണ​യ്ക്കു കീ​ഴി​ലാ​ണ് ഭാ​ക​ര്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

എ​ല്ലാ​വ​രും ഈ ​കു​ട്ടി​ക​ളി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. സീ​നി​യ​ര്‍ ക​ളി​ക്കാ​ര്‍ക്കു​കൊ​ടു​ക്കു​ന്ന ശ്ര​ദ്ധ​യാ​ണ് ഇ​വ​രി​ൽ എ​ല്ലാ​വ​രും പു​ല​ര്‍ത്തു​ന്ന​ത്. അ​വ​ര്‍ എ​ല്ലാ 15-16 വ​യ​സു​ള്ള കു​ട്ടി​ക​ളെ​പ്പോ​ലെ​ത​ന്നെ​യു​ള്ള​വ​രാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും അ​വ​ര്‍ സ​ജീ​വ​മാ​ണ്. ഇ​വ​ര്‍ക്ക് അ​നാ​വ​ശ്യ ശ്ര​ദ്ധ​കൊ​ടു​ത്താ​ല്‍ അ​വ​രു​ടെ ഭാ​വി​യെ​ത്ത​ന്നെ ബാ​ധി​ക്കു​മെ​ന്നും റാ​ണ പ​റ​ഞ്ഞു.


ഇ​വ​ര്‍ക്കു ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടാ​നാ​കി​ല്ലെ​ന്ന് ഞാ​ന്‍ പ​റ​യു​ന്നി​ല്ല. നി​ങ്ങ​ള്‍ ഒ​രു കാ​ര്യ​മോ​ര്‍ക്ക​ണം, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​നെ​ക്കാ​ള്‍ എ​ളു​പ്പ​മു​ള്ള വേ​ദി​യാ​ണ്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ചൈ​ന​ക്കാ​ര്‍ക്കൊ​പ്പം മ​ത്സ​ര​ക്കേ​ണ്ട​തു​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍ണം നേ​ടി​യ നാ​ലു പേ​രി​ല്‍ ഒ​രാ​ളാ​ണ് റാ​ണ. ര​ണ്‍ദീ​ര്‍ സിം​ഗ്, ജി​തു റാ​യ്, റോ​ഞ്ജ​ന്‍ സോ​ധി എ​ന്നി​വ​രാ​ണ് മ​റ്റ് സു​വ​ര്‍ണ നേ​ട്ട​ക്കാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.