വ​ല​നി​റ​ച്ച് ഇം​ഗ്ല​ണ്ട്, ബ്ര​സീ​ല്‍ പു​റ​ത്ത്
വ​ല​നി​റ​ച്ച് ഇം​ഗ്ല​ണ്ട്, ബ്ര​സീ​ല്‍ പു​റ​ത്ത്
Monday, August 13, 2018 12:51 AM IST
പാ​രീ​സ്: ര​ണ്ടാം പ​കു​തി​യി​ല്‍ മെ​ക്‌​സി​ക്കോ​യ്ക്ക് ആ​ശ്വ​സി​ക്കാ​ന്‍ ഒ​ര​വ​സ​രം പോ​ലും ന​ല്‍കാ​തെ ഇം​ഗ്ല​ണ്ട് വ​ല നി​റ​ച്ചു. അണ്ടർ 20 വനിത ഫുട്ബോൾ ലോകകപ്പിൽ ഗ്രൂ​പ്പ് ബി​ല്‍ ഇം​ഗ്ല​ണ്ട് 6-1ന് ​മെ​ക്‌​സി​ക്കോ​യെ ത​ക​ര്‍ത്തു. ലോ​റ​ന്‍ ഹെം​പ് ഹാ​ട്രി​ക് നേ​ടി. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​നെ 2-1ന് ​തോ​ല്‍പ്പി​ച്ച് ഉ​ത്ത​ര കൊ​റി​യ ക്വാ​ര്‍ട്ട​റി​ലെ​ത്തി. ഏ​ഴു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ല്‍ ഇം​ഗ്ല​ണ്ട് ഒ​ന്നാ​മ​തും കൊ​റി​യ ര​ണ്ടാ​മ​തു​മെ​ത്തി. ഗ്രൂപ്പ് എയിൽ ഫ്രാൻസ് 4-0ന് നെതർലൻഡ് സിനെയും ഘാന 1-0ന് ന്യൂസിലൻഡിനെയും തോൽപ്പിച്ചു. ഫ്രാൻസും നെതർലൻഡ്സും ക്വാർട്ടറിലെത്തി.

ഇം​ഗ്ല​ണ്ട്-​മെ​ക്‌​സി​ക്കോ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ സ​മ​യ​ങ്ങ​ളി​ല്‍ മെ​ക്‌​സി​ക്കോ മി​ക​ച്ചു​നി​ന്നു. 37-ാം മി​നി​റ്റി​ല്‍ ജാ​ക്വ​ലി​ന്‍ ഒ​വാ​ലെ മെ​ക്‌​സി​ക്കോ​യെ മു​ന്നി​ലെ​ത്തി​ച്ചു. ഈ ​പ​കു​തി​യി​ല്‍ ഇം​ഗ്ല​ണ്ടു​കാ​ര്‍ക്ക് മ​റു​പ​ടി​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ സിം​ഹി​ക​ള്‍ ആ​റു ഗോ​ള​ടി​ച്ച് മെ​ക്‌​സി​ക്കോ​യെ ഞെ​ട്ടി​ച്ചു. ഈ ​പ​കു​തി​യി​ല്‍ മെ​ക്‌​സി​ക്കോ​യി​ല്‍നി​ന്ന് ഒ​രു മ​റു​പ​ടി​യു​മി​ല്ലാ​യി​രു​ന്നു. 49-ാം മി​നി​റ്റി​ല്‍ അ​ലി​സ റു​സോ സ​മ​നി​ല പി​ടി​ച്ചു. ചെ​ളോ കെ​ല്ലി (53-ാം മി​നി​റ്റ്) ഇം​ഗ്ല​ണ്ടി​ന് ലീ​ഡ് ന​ല്‍കി. 62-ാം മി​നി​റ്റി​ല്‍ ഹെം​പി​ന്‍റെ ആ​ദ്യ ഗോ​ള്‍ വ​ന്നു. ര​ണ്ടു മി​നി​റ്റി​നു​ള്ളി​ല്‍ ജോ​ര്‍ജി​യ സാ​ന്‍വെ ലീ​ഡ് നാ​ലാ​ക്കി. 68, 80 മി​നി​റ്റു​ക​ളി​ലും ഹെം​പ് വ​ല കു​ലു​ക്കി.


ഇ​ഞ്ചു​റി ടൈ​മി​ല്‍ ചോം ​കും ഓ​ക് നേ​ടി​യ ഗോ​ളി​ല്‍ കൊ​റി​യ 2-1ന് ​ബ്ര​സീ​ലി​നെ തോ​ല്‍പ്പി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ബ്ര​സീ​ലാ​ണ് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ത്. അ​വ​സ​ര​ങ്ങ​ളു​ണ്ടാ​ക്കി​യെ​ടു​ക്കാ​നു​മാ​യി. എ​ന്നാ​ല്‍ ക​ളി​ക്കു വി​പ​രീ​ത​മാ​യി 44-ാം മി​നി​റ്റി​ല്‍ സ​ണ്‍ സു​ണ്‍ ഇം ​കൊ​റി​യ​യെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ഗെ​സെ പേ​രേ​ര (68-ാ മി​നി​റ്റ്) ബ്ര​സീ​ലി​നു സ​മ​നി​ല ന​ല്‍കി. ക്വാ​ര്‍ട്ട​റി​ലെ​ത്താ​ന്‍ വി​ജ​യം ആ​വ​ശ്യ​മാ​യ ബ്ര​സീ​ല്‍ വി​ജ​യ​ഗോ​ളി​നാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. എ​ന്നാ​ല്‍ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ല്‍ കൊ​റി​യ വി​ജ​യ ഗോ​ള്‍ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.