ജ​​യം, പു​​തു​​തു​​ട​​ക്കം കു​​റി​​ച്ച് റ​​യ​​ൽ
Tuesday, August 21, 2018 12:59 AM IST
മാ​​ഡ്രി​​ഡ്: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും സി​​ന​​ദി​​ൻ സി​​ദാ​​നും പ​​ടി​​യി​​റ​​ങ്ങി​​യ​​ശേ​​ഷം സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ൽ മാ​​ഡ്രി​​ഡ് ലാ ​​ലി​​ഗ​​യി​​ൽ ജ​​യ​​ത്തോ​​ടെ പു​​തി​​യ തു​​ട​​ക്കം കു​​റി​​ച്ചു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ന്‍റെ അ​​വ​​സാ​​ന​​മാ​​ണ് പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് സി​​ദാ​​നും സൂ​​പ്പ​​ർ താ​​ര​​മാ​​യ റൊ​​ണാ​​ൾ​​ഡോ​​യും റ​​യ​​ലി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​ത്. ഇ​​രു​​വ​​രും ഇ​​ല്ലെ​​ങ്കി​​ലും ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ 2-0ന് ​​ഗെ​​റ്റാ​​ഫ​​യെ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് കീ​​ഴ​​ട​​ക്കി.

സ്പാ​​നി​​ഷ് മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ ജു​​ല​​ൻ ലോ​​പ്ടെ​​ഹി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ൽ ജ​​യ​​ത്തോ​​ടെ ശു​​ഭാ​​രം​​ഭം കു​​റി​​ക്കാ​​നും ഇ​​തോ​​ടെ റ​​യ​​ലി​​നു സാ​​ധി​​ച്ചു. ഡാ​​നി കാ​​ർ​​വ​​ഹാ​​ൽ (20-ാം മി​​നി​​റ്റ്), ഗാ​​രെ​​ത് ബെ​​യ്ൽ (51-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് റ​​യ​​ലി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ഡൈ​​വിം​​ഗ് ഹെ​​ഡ​​റി​​ലൂ​​ടെ ഗോ​​ൾ നേ​​ടാ​​നു​​ള്ള ബെ​​യ്‌​ലി​​ന്‍റെ ആ​​ദ്യ​​ശ്ര​​മം പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ച് ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഹ്യൂ​​സ്ക 2-1ന് ​​ഐ​​ബ​​റി​​നെ​​യും സെ​​വി​​യ്യ 4-1ന് ​​റ​​യോ വ​​യ്യെ​​ക്കാ​​നോ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച ന​​ട​​ന്ന യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നോ​​ട് റ​​യ​​ൽ 2-4നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. റൊ​​ണാ​​ൾ​​ഡോ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ​​തി​​നു​​ശേ​​ഷം റ​​യ​​ൽ ഇ​​റ​​ങ്ങി​​യ ആ​​ദ്യ പ്ര​​ധാ​​ന പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു അ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.